പോസ്റ്റുകള്‍

"ഭഗവാനെ... ഗോപാലകൃഷ്ണാ... കുട്ടപ്പാ... ഗോപി... ശ്രീധരാ.. " ഒരു ജപം പോലെ, ഉറങ്ങിയെണീക്കുമ്പോൾ അച്ഛൻ സ്ഥിരമായി വർഷങ്ങളോളം പറഞ്ഞിരുന്ന വാക്യമാണിത്. ഇതിൽ ശ്രീധരൻ എന്റെ അച്ഛന്റെ അച്ഛനും ബാക്കിയുള്ളവർ അപ്പൂപ്പന്റെ ഇളയ സഹോദരങ്ങളും ആണ്. അപ്പൂപ്പന്റെ അനുജൻ ഗോപാലകൃഷ്ണൻ അപ്പൂപ്പൻ എന്റെ അമ്മയുടെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. "നിന്റെ അച്ഛൻ അമ്മയെ വിവാഹം കഴിക്കും മുൻപുള്ളതാണ് ഞങ്ങള് തമ്മിലുള്ള ബന്ധം " എന്ന് അപ്പൂപ്പൻ സ്വതസിദ്ധമായ ഫലിതതോട് കൂടി കാണുമ്പൊഴേല്ലാം ഓർമിപ്പിച്ചു.അപ്പൂപ്പന്റെ സഹധർമ്മിണി പ്രഭ അമ്മൂമ്മയും എന്റെ അമ്മയുടെ അമ്മയുമായും നല്ല സൗഹൃദം നിലനിന്നു പോന്നു. അച്ഛൻ വഴിയുള്ള രക്തബന്ധവും അമ്മ വഴി സൗഹൃദ ബന്ധവും. നീണ്ട ചന്ദനകുറിയും പൊട്ടും എന്റെ അമ്മയുടെ പിതാവിനെപോലെ അപ്പൂപ്പനും എല്ലായ്‌പ്പോഴും ധരിച്ചിച്ചിരുന്നു. മിക്കപ്പോഴും അപ്പൂപ്പന്റെ വീട്ടിലേക്ക് നാം ചെല്ലുമ്പോൾ കാണുക ഭഗവദ് ഗ്രന്ഥങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന അപ്പൂപ്പനെയാവും; അതിഥികൾ വന്നാലും വായന യഥാവിധി നിർത്തിയ ശേഷമാണു അപ്പൂപ്പൻ എണീക്കുക. അതുകൊണ്ട് തന്നെയാവും "ഭഗവാൻ" എന്നായിരുന്നു ജേഷ്ഠനുജരുടെ മക്കളുട...

മാലാഖയും മനുഷ്യനും

ഇമേജ്
ഹൃദയത്തിനോട് ചേർന്ന് നിൽക്കുന്ന രണ്ടു മനുഷ്യർ... 2017 ലും 2018 ലും,കൃത്യമായി പറഞ്ഞാൽ 2017 ജനുവരി 9 നും 2018 നവംബർ 16നും ശേഷം കാണാതെ പോയവർ.. ശേഷം 26 ഏപ്രിലിലിലും 12 ഏപ്രിലിലും പ്ലാനിങ് ന്റെ മേന്മ പറയാനില്ലാത്ത കണ്ടുമുട്ടലുകൾ.. എന്റെ മധ്യ ഇരുപതുകളിലെ ഏറ്റവും വലിയ നിധികളാpണ് ഇരുവരും. ചേർത്തുപിടിക്കലിന്റെ അലിവ്.. കടലിന്റെ നനവ്.. ഉപ്പിന്റെ നിറവ്.. മണൽതരികളുടെ പരപ്പ്. "ഏട്ടാ " എന്ന് മനസ്സറിഞ്ഞു വിളിച്ചിട്ടുള്ളത് അല്ലെങ്കിൽ കണ്ടുമുട്ടി ഇന്ന് വരെ "ഏട്ടാ" എന്ന് മാത്രം വിളിച്ചിട്ടുള്ളത് അനൂപേട്ടനെയാവും. ആ പേരിനപ്പുറം "Angel" എന്ന് മാത്രമേ ആ മനുഷ്യന് വിശേഷണം ഒള്ളൂ... By choice, ഏറ്റവും കൂടുതൽ ആഹാരം കൂടെ കഴിച്ചിട്ടുള്ളതും,വാങ്ങി തന്നിട്ടുള്ളതും അനൂപേട്ടനാണ്. എന്റെ ഏറ്റവും മനോഹരമായ സൂര്യോദയം എനിക്ക് കാണിച്ചു തന്നതും, യാത്രകളിൽ പുരുഷപ്രജ, ഒരു വിലക്കോ അപകടമോ സുരക്ഷയോ അല്ല കൂട്ടാണ് എന്ന ബോധം ആദ്യമായി തന്നതും അനൂപേട്ടനാണ്. അമ്പലങ്ങളും, ആഹാരവും, കടലും,കടലാസും, കരകൗശലങ്ങളും, കൊട്ടകയും നിറഞ്ഞുനിൽക്കുന്ന ഏറ്റവും വർണാഭമായ പകലുകളിലും , കരച്ചിലുകളുടെ നിഴലുകളുടെ നിസ്സഹായതയു...

ഒരിക്കൽ കൂടി

ഒരിക്കൽ കൂടി നിന്നെ ഞാൻ മുറിവേല്പിക്കട്ടെ.. ഒരിക്കൽ കൂടി മാത്രം! മുറിവുണക്കാനായി ഞാൻ കാത്തുവെച്ചിരിക്കുന്നത് ഊഹിക്കാമോ നിനക്ക്?... അല്ല, കമ്മ്യൂണിസ്റ്റ് പച്ചയുടെ നീരല്ല, പച്ച മഞ്ഞൾ കൂട്ടല്ല, ഇളം മുളകൂമ്പല്ല... നുരഞ്ഞു പതയുന്ന ലഹരിനീരാണ്! മുന്തിയനക്ഷത്രതിളക്കങ്ങൾ കൂട്ടിനുള്ള തണുത്ത മുറിയിടങ്ങളാണ്.. പതുപതുത്ത പട്ടിൻ ചേലകളാണ്... പറയൂ... നിന്നെ ഞാൻ മുറിപ്പെടുത്തട്ടെ.. ചാരനിറചായങ്ങളിൽ ഏതിനോടാണ് നിനക്ക് പ്രിയം? കുത്തിയിറങ്ങുന്ന വാക്കുകളോടോ, നോട്ടത്തിന്റെ കൂച്ചുവിലങ്ങിനോടോ, നിന്റെ കഴുത്തിൽ ആഴ്ന്നിറങ്ങുന്ന എന്റെ സ്വർണപ്പല്ലിനോടോ? നിന്റെ ഹൃദയം എനിക്കിനി വേണ്ട.. നിറയെ പാടുകളാണ്, പുഴുക്കുത്തുവീണ മാങ്ങാപോലെ.. ഇപ്പോൾ എനിക്ക് പ്രിയം ആപ്രിക്കോട്ടു പോലുള്ള നിന്റെ നിന്റെ തലച്ചോറിനോടാണ്.. വെറുതെ കടിച്ചാലൊന്നും പൊട്ടില്ല, ഏറ്റ കടി അല്ലെങ്കിൽ ചുറ്റികക്കൊരു തട്ട്. മെല്ലെ, നോവിക്കാതെ.. പൊട്ടിപൊളിഞ്ഞു ചിതറിയ കഷ്ണങ്ങൾക്ക് രുചിയില്ലല്ലോ.. മെല്ലെ വായിലിട്ട് കടിച്ചു, ചവച്ചരച്ചു എണ്ണ കിനിഞ്ഞു നാവിലെത്തണം.. കൊതി മൂത്തു വരുന്നു.. ഇനിയെങ്കിലും പറയൂ.. നിന്നെ ഞാൻ ഒരിക്കൽ കൂടി മുറിപ്പെടുത്തട്ടെ...

കലഹാനന്തരം

കലഹം കഴിഞ്ഞു ഭർതൃവീട്ടിലേക്ക് മടങ്ങുന്ന പെൺകുട്ടിയെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? "അരുതേ" എന്ന് പറയാതെയവൾ അച്ഛന്റെ കണ്ണുകളിലേക്ക് നോക്കും.. ആ നിശബ്ദ നോട്ടത്തിന് പോലും അവൻ പിഴയിടും എന്നറിയാതെ അല്ല!.. രണ്ടാം കലഹത്തിൽ അവൾക്കറിയാം തിരിഞ്ഞു നടപ്പിന്റെ വേഗം കൂട്ടണമെന്ന്.. എന്നിട്ടും അവന്റെ കണ്ണുനീരിൽ ബുദ്ധികലങ്ങി അവൾ നിലയുറപ്പിച്ചു, അവനരികെ. ഉള്ളിലൊരു ജീവൻ പേറിയപ്പോൾ അവന്റെ ജീവനാണ് താനെന്നവൾ വിശ്വസിച്ചു.  താലി പൊട്ടിച്ചെറിയാൻ തള്ള ആജ്ഞപിച്ചപ്പോൾ പാവക്കൂത്തിലെ നായകനായിരുന്നു അവൻ. വേരറ്റ അവളുടെ പുതുനാമ്പുകൾ നുള്ളി നുള്ളി അവൻ രാക്ഷസനായി; അവന്റെ കണ്ണിലെ ക്രൗര്യം അവളുടെ ഉള്ളിൽ കനലായി .. മൂന്നാം കലഹമൊടുവിൽ, അവൾ വീണ്ടും അനുനയത്തിന് തുനിഞ്ഞത് ക്ലിഷേ ആയ കാരണങ്ങൾ നിരത്തിയായിരുന്നു.. അതിർത്തിരാജ്യത്തെ അംബാസ്സിഡറിനെ പോലെ ജാഗരൂകമായിരുന്നു അവളുടെ മനസ്സും! ചുറ്റുമുള്ള ചിരിക്കു പിന്നിൽ കത്തിമുനയോ ബുള്ളറ്റ് ചീളുകളോ അവളെ കാത്തിരിക്കാം. അപകടം പിണഞ്ഞാൽ നയതന്ത്രം തുണക്കുമെന്നും സ്വരാജ്യം എന്ത് വിലകൊടുത്തും തിരികെ എത്തിക്കുമെന്നും അവൾക്ക് ഉറപ്പുണ്ടായിരുന്നു. എത്ര ഗൂഡത്തിലും ചിരി കൈവെടിയറിയത്തെന്നു അവൾ സ്വ...

ആകർഷണനിയമങ്ങൾ

ഒരു വാക്കിന്റെ തൊടലിൽ വിങ്ങിനിന്ന ഹൃദയമാണ് പെയ്തുവീണത്. ഇനിയും പൂക്കാത്ത വസന്തമാണ് മഞ്ഞിനെ ഏറ്റവും ആസ്വദിച്ചതും. വീണുപോയ ചുടുകണ്ണീരിൽ മഞ്ഞു ചോന്നപ്പോൾ വിടർന്നത് പനിനീർ പൂവുകളായിരുന്നു.. കൂർത്തമുള്ളുകൾ ഒടിഞ്ഞുണങ്ങിയിട്ടും സുഗന്ധം ബാക്കിനിന്ന ഇതളുകൾ.. ഓരോന്നായി അടർത്തി ആവിയിൽ സുഗന്ധം നിർത്തി.. നിറമില്ലാതവ നിലം തൊടുമ്പോൾ ഉയിർ മേഘങ്ങളെ തൊട്ടുനിന്നു. കൃത്യമായി അടുത്തകലത്തിൽ പനീർ ചോപ്പ് പിന്നെയും ബാക്കിനിന്നു. വായുവിൽ തങ്ങി നിന്ന ഗന്ധം കുപ്പിക്കുള്ളിൽ മാത്രം നിറയാൻ വിസമ്മതിച്ചു.. മെല്ലെ കാറ്റിൽ ദൂരേക്കുപോയ തന്മാത്രകൾ ഉള്ളിൽ മാത്രം നിറച്ചു പൂമണം.. ആകർഷണത്തിന്റെ നിയമങ്ങൾ വികർഷണത്തിന് വഴിമാറാതെ പിന്നെയും മെല്ലെ ചുറ്റിപ്പിടിച്ചു.. 

വട്ടത്തിന്റെ വിചിത്ര ശാസ്ത്രം

ഇരിക്ക പിണ്ഠതിന്റെ മുകളിൽ അഴിച്ചു വെച്ചത് ദർഭപുല്ലിന്റെ കുരുക്കായിരുന്നില്ല.. മോതിരവിരലിൽ വീണ വളയത്തിലൂടെ ചാടികടക്കുമ്പോഴെല്ലാം  സർക്കസിലെ അഭ്യാസിയുടെ മെയ്‌വഴക്കം ജീവിതം എന്നോട് ചോദിച്ചിരുന്നു.. പൊള്ളിയടർന്ന തൊലിക്കുള്ളിൽ അളിഞ്ഞുപഴുത്ത മാംസം ഇനിയും പഠിക്കാത്ത നീയാണ് തെറ്റുകാരി എന്നോർമിപ്പിച്ചു. പിന്നെയും വാശിയോടെ എണ്ണ വാരിത്തേച്ചു ഭസ്മത്തിൽ ചുവടുറപ്പിച്ചു ഓടിയടുക്കുന്നു വലിപ്പം കൂടിയും കുറഞ്ഞും ജ്വലിച്ചു നിന്ന വട്ടങ്ങളിലേക്ക്... ഇടക്കൊക്കെ മേയാൻ തുറന്നുവിട്ട പശുവിന്റെ കയർവട്ടമായി, ഏതോ ആകർഷണവട്ടത്തിൽ ഉപഗ്രഹമായി, പാത്രത്തിന്റെ പപ്പടത്തിന്റെ ഫാനിന്റെ മിക്സിയുടെ വാഷിംഗ്‌ മെഷീൻറെ നിയന്ത്രണ വട്ടമായി... ഒട്ടിയിരുന്ന കോണ്ടത്തിന്റെ, പൊക്കിൾകൊടിയുടെ, മുലകണ്ണിന്റെ... എത്ര വട്ടത്തിന്റെ വട്ടും പേറിയാണ് വീണ്ടുമീ തീവട്ടത്തിലൂടെ ഇനിയും ചാടേണ്ടത്.. വക്രതക്കുള്ളിലെ ബുദ്ധി  എന്നെ വട്ടിന്റെ വട്ടത്തിലേക്ക് ഒതുക്കാനുള്ള വരകൾ വളച്ചിടുന്ന തിരക്കിലാണ് .... ഒരിക്കൽ കൂടെ നോക്കി, വട്ടമുഖവും വട്ടക്കണ്ണുകളുമുള്ളൊരാൾ, വട്ടം പിടിക്കാൻ കൊതിച്ചു നിൽപ്പുണ്ട്. കാക്കകളെ കൈകൊട്ടി വിളിക്കാതെ, ഒഴുക്ക്‌ വെള്ളത്തിൽ ഈറ...

സ്നേഹം

 ഇന്നലെ രാത്രിയാണ് അനിയത്തിയെ വിളിച്ചത്; പഴയൊരു ഉടുപ്പുണ്ട്, കളയാൻ മനസ്സ് വരുന്നില്ല. അവളിടുമോ എന്നറിയാനാണ് വിളി. "ചേച്ചി എനിക്കുമുണ്ട് ചില ഉടുപ്പുകൾ. ഇഷ്ടം കാരണം കളയാൻ തോന്നാതെ മോഡിഫിക്കേഷനുകൾ വരുത്തി കൂടെ കൊണ്ട് നടക്കുന്ന ചിലത്. " അവൾ പറഞ്ഞ് തീർന്നതും എനിക്കോർമ്മ വന്നത് ചില മനുഷ്യരെയാണ്. അത്രമേൽ സ്നേഹിച്ച മനുഷ്യരെ. പഴയ കുപ്പായങ്ങളെ പോലെ. കുത്തിനിറച്ചിടുന്ന ചിലർ, മേല്കുപ്പയത്തിൽ നിന്നും കൈലിസിലേക്ക് വഴി മാറിയ ചിലർ,ദുപ്പട്ടകളായി ഓർമകളിലൂടെ വീണ്ടും കൂടെ കൂടുന്ന ചിലർ...2021 അവർക്ക് വേണ്ടി ആയിരുന്നു. നൊന്തിട്ടും നോവിപ്പിച്ചിട്ടും സ്നേഹം ബാക്കിയായ മനുഷ്യർ.. അവിടെ ഞാനില്ല, നീയില്ല, എന്നോ എവിടെയോ ബാക്കി വെച്ച സ്നേഹം മാത്രമേ ഒള്ളൂ.. ആ സ്നേഹത്തെ പ്രതി തന്നെയാവാം പിന്നെയും പുറകിലേക്ക്ന ടന്നു ചോദിക്കുന്നത് "തിരികെ വന്നൂടെ "... മാനഭിമാനങ്ങളുടെ കെട്ടുപാടുകൾ അവിടെ ഇല്ല, കാരണം അനുഭവിച്ചതിൽ വെച്ചേറ്റവും നിർമലമായവ എങ്ങനെ അശുദ്ധമാവാനാണ്! തിരികെ കിട്ടാത്ത സ്നേഹം ശുദ്ധ അസംബന്ധമാണ്. സ്നേഹം ഉണ്ടായിരുന്നെങ്കിൽ അത് നിലക്കുകയെ ഇല്ല, ഒഴുകി കൊണ്ടേയിരിക്കും.. വാക്കുകൾ നിലച്ചു പോയേക്കാം, ഓർമകള...