പോസ്റ്റുകള്‍

മേയ്, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
"ഭഗവാനെ... ഗോപാലകൃഷ്ണാ... കുട്ടപ്പാ... ഗോപി... ശ്രീധരാ.. " ഒരു ജപം പോലെ, ഉറങ്ങിയെണീക്കുമ്പോൾ അച്ഛൻ സ്ഥിരമായി വർഷങ്ങളോളം പറഞ്ഞിരുന്ന വാക്യമാണിത്. ഇതിൽ ശ്രീധരൻ എന്റെ അച്ഛന്റെ അച്ഛനും ബാക്കിയുള്ളവർ അപ്പൂപ്പന്റെ ഇളയ സഹോദരങ്ങളും ആണ്. അപ്പൂപ്പന്റെ അനുജൻ ഗോപാലകൃഷ്ണൻ അപ്പൂപ്പൻ എന്റെ അമ്മയുടെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. "നിന്റെ അച്ഛൻ അമ്മയെ വിവാഹം കഴിക്കും മുൻപുള്ളതാണ് ഞങ്ങള് തമ്മിലുള്ള ബന്ധം " എന്ന് അപ്പൂപ്പൻ സ്വതസിദ്ധമായ ഫലിതതോട് കൂടി കാണുമ്പൊഴേല്ലാം ഓർമിപ്പിച്ചു.അപ്പൂപ്പന്റെ സഹധർമ്മിണി പ്രഭ അമ്മൂമ്മയും എന്റെ അമ്മയുടെ അമ്മയുമായും നല്ല സൗഹൃദം നിലനിന്നു പോന്നു. അച്ഛൻ വഴിയുള്ള രക്തബന്ധവും അമ്മ വഴി സൗഹൃദ ബന്ധവും. നീണ്ട ചന്ദനകുറിയും പൊട്ടും എന്റെ അമ്മയുടെ പിതാവിനെപോലെ അപ്പൂപ്പനും എല്ലായ്‌പ്പോഴും ധരിച്ചിച്ചിരുന്നു. മിക്കപ്പോഴും അപ്പൂപ്പന്റെ വീട്ടിലേക്ക് നാം ചെല്ലുമ്പോൾ കാണുക ഭഗവദ് ഗ്രന്ഥങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന അപ്പൂപ്പനെയാവും; അതിഥികൾ വന്നാലും വായന യഥാവിധി നിർത്തിയ ശേഷമാണു അപ്പൂപ്പൻ എണീക്കുക. അതുകൊണ്ട് തന്നെയാവും "ഭഗവാൻ" എന്നായിരുന്നു ജേഷ്ഠനുജരുടെ മക്കളുട...