പറയാനുളളത്, പറയാൻ മടിച്ചത്, പറയാതിരിക്കാൻ ആവാത്തത്....

 August 11, 2013

പറയാതിരിക്കാൻ ആവാത്തത്....
എനിക്ക് മടുത്തു..
ഇടയ്ക്കു സ്നേഹിക്കാൻ ഒരു തുണ വേണം..
ഒന്ന് തലച്ചയിക്കാൻ ഒരു കൂര വേണം..
ആണും പെണ്ണും വേണ്ട.., ഒരു സുഹൃത്ത്‌ മതി..
അക്ഷരങ്ങൾ പിണങ്ങി അകലുമ്പോൾ
ചുവന്ന ആകാശത്തിനും ചിന്തകള്ക്കും
കീഴിൽ കൈപിടിച്ച് നെഞ്ചോടു ചേർന്ന് നടക്കാൻ ..
കാറ്റിന്റെ വികൃതികളിൽ നൂൽ പൊട്ടാതെ പറക്കുന്ന
മറ്റൊരു പട്ടമായി ഏതോ പരുന്തിനെ ഭ്രമിപ്പിച്ചു
വിദൂരതയിൽ അലിഞ്ഞു ചേരുന്ന ഒരു ബിന്ദുവായി..
പിന്നെ പേരില്ലാത്ത ആത്മാക്കളിൽ ഒന്നായി,
മറ്റൊരുബാലികാക്കായായി, വെറുതെ നിന്നെ
നോക്കിയിരിക്കണം... കർക്കിടക പേമാരിയിൽ
മറ്റൊരു ഉരുള ചോറിനായി നീ എന്റടുത്ത്
എത്തും വരെ മാത്രം,ഓരോ കുടിനീരിനും
കപ്പം കൊടുത്ത് ഓരോ ശ്വാസത്തിനും കരമടച്ചു
ഓരോ വിയര്പ്പിലും നീതി തേടി
ഞാനും  വാല്മീകത്തിൽ തടവിലാകാം ..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാലാഖയും മനുഷ്യനും

ഒരിക്കൽ കൂടി

സ്നേഹം