ഞാൻ പ്രണയിച്ചിട്ടില്ല

March 10, 2017

അവരെന്നോട് കയർത്തു: 
"നിനക്കറിയില്ല,  നീ പ്രണയിച്ചിട്ടില്ല " 
ഞാൻ ചിരിച്ചു .  

ചതുപ്പിൽ ആഴ്ന്നു കിടന്ന യൂക്കാലിപ്റ്റസ് വേരുകൾ വാരിയെല്ലിനിടയിലൂടെ
 ചങ്ക് തുരന്നു...  
ഒരു ചുംബന ശബ്ദത്തിൽ 
ശ്വാസകോശം നെടുവീർപ്പുതിർത്തു..
തുന്നി കൂട്ടിയ നൂലുകൾ വേരുകളിലൂടെ പടർന്നു കയറി വാകമരങ്ങൾക്കായി കണ്ണോർത്തു..   
ചോപ്പു വറ്റിയ പൂവിനെ  ചോന്നു 
കലങ്ങിയ കണ്ണ് എണ്ണിയറുത്തു...

ഒരു വെളിപാടിനൊടുവിൽ,
ഒരു നിമിഷത്തിന്റെ സുനാമിത്തിരക്കൊടുവിൽ 
ഞാൻ പ്രതിവചിച്ചു: 
"ഇല്ല ഞാൻ പ്രണയിച്ചിട്ടില്ല. 
താലി വീഴും മുൻപ് കുടുംബത്തിൽ പിറന്നോർ പ്രണയിക്കില്ലെന്നു നിനക്കറിയില്ലേ.... "

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാലാഖയും മനുഷ്യനും

സ്നേഹം

കലഹാനന്തരം