പോസ്റ്റുകള്‍

ഡിസംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്നേഹം

 ഇന്നലെ രാത്രിയാണ് അനിയത്തിയെ വിളിച്ചത്; പഴയൊരു ഉടുപ്പുണ്ട്, കളയാൻ മനസ്സ് വരുന്നില്ല. അവളിടുമോ എന്നറിയാനാണ് വിളി. "ചേച്ചി എനിക്കുമുണ്ട് ചില ഉടുപ്പുകൾ. ഇഷ്ടം കാരണം കളയാൻ തോന്നാതെ മോഡിഫിക്കേഷനുകൾ വരുത്തി കൂടെ കൊണ്ട് നടക്കുന്ന ചിലത്. " അവൾ പറഞ്ഞ് തീർന്നതും എനിക്കോർമ്മ വന്നത് ചില മനുഷ്യരെയാണ്. അത്രമേൽ സ്നേഹിച്ച മനുഷ്യരെ. പഴയ കുപ്പായങ്ങളെ പോലെ. കുത്തിനിറച്ചിടുന്ന ചിലർ, മേല്കുപ്പയത്തിൽ നിന്നും കൈലിസിലേക്ക് വഴി മാറിയ ചിലർ,ദുപ്പട്ടകളായി ഓർമകളിലൂടെ വീണ്ടും കൂടെ കൂടുന്ന ചിലർ...2021 അവർക്ക് വേണ്ടി ആയിരുന്നു. നൊന്തിട്ടും നോവിപ്പിച്ചിട്ടും സ്നേഹം ബാക്കിയായ മനുഷ്യർ.. അവിടെ ഞാനില്ല, നീയില്ല, എന്നോ എവിടെയോ ബാക്കി വെച്ച സ്നേഹം മാത്രമേ ഒള്ളൂ.. ആ സ്നേഹത്തെ പ്രതി തന്നെയാവാം പിന്നെയും പുറകിലേക്ക്ന ടന്നു ചോദിക്കുന്നത് "തിരികെ വന്നൂടെ "... മാനഭിമാനങ്ങളുടെ കെട്ടുപാടുകൾ അവിടെ ഇല്ല, കാരണം അനുഭവിച്ചതിൽ വെച്ചേറ്റവും നിർമലമായവ എങ്ങനെ അശുദ്ധമാവാനാണ്! തിരികെ കിട്ടാത്ത സ്നേഹം ശുദ്ധ അസംബന്ധമാണ്. സ്നേഹം ഉണ്ടായിരുന്നെങ്കിൽ അത് നിലക്കുകയെ ഇല്ല, ഒഴുകി കൊണ്ടേയിരിക്കും.. വാക്കുകൾ നിലച്ചു പോയേക്കാം, ഓർമകള