പോസ്റ്റുകള്‍

ഒക്‌ടോബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വാക്കില്ലാത്തവരുടെ നാട്ടിലേക്ക്

 :വാക്കെന്തിനു,നിന്റെ കണ്ണുകൾ  എന്നോടെല്ലാം വിളിച്ചോതുന്നുണ്ടല്ലോ! - വേണം, കബളിപ്പിച്ചു കടന്നുകളഞ്ഞവൻ പറഞ്ഞതെന്റെ തോന്നലായിരുന്നു അവന്റെ പ്രണയമെന്നാണ്... :കള്ളം ; മറ്റാർക്കും  ബോധ്യപ്പെടുത്താനാവാത്ത കള്ളം! എങ്കിലും നമുക്കിടയിൽ വാക്ക് വേണ്ട ; ആ നോക്കിൽ നിനക്കെന്റെ ഹൃദയം  വരെ എത്തി നോക്കാം -ഫോണിന്റെയും മുഖപുസ്തകത്തിന്റെയും താക്കോൽ ഏല്പിച്ചവൻ പൂട്ടികളഞ്ഞത് ഹൃദയമാണ്; ഉറപ്പുകൾ പാലിക്കപ്പെടില്ല. :ഇറങ്ങിപോകുവാൻ അനുവാദം വാങ്ങിക്കേണ്ടതുണ്ടോ? -കേറിവരാൻ ഭയമാണെങ്കിലോ? :ആണ് പെൺ അതിരുകളെ മായ്ച്ചു കളയാം നമുക്ക്?? -അസാധ്യം! :ഓർക്കാതിരിക്കാം? ലിംഗം ബുദ്ധിയിൽ പ്രവേശിക്കാത്ത അംഗണവാടി പിള്ളേരെ... -വേണ്ട ; എൽ കെ ജി ക്ലാസ്സിൽ  കൂടെ ഇരുന്നവനാണ് ജീവിതത്തിൽ കൂടെ നിക്കാതെ  തനിച്ചാക്കിയത്! :ഒരുപാട് ചിന്തിക്കാതെ... വെറുതെ നടക്കാം... ഇടക്ക് മിണ്ടാതെ, ഇടക്ക് മിണ്ടി... -സമ്മതം ; സൗഹൃദം? :നാം ആയിരുന്നില്ലേ? -ആയിരുന്നോ? ആവണമെങ്കിൽ...? :ഞാൻ പോകുന്നു; വാ തുറക്കാത്ത  നാട്ടിലേക്ക്! നാക്കില്ലാത്തവർ നുണ പറയില്ലല്ലോ!! അവനും നടന്നു നീങ്ങി.....

മുപ്പത്തിഒന്നാം വയതനിലെ

  കഴിഞ്ഞുപോയ മുപ്പത് വർഷം കിടുവാരുന്നു.. എന്നേക്കാൾ കിടുവായി ജീവിച്ച ആളോള് കാണും, പക്ഷെ എന്റെ കഥയിലെ ഹീറോയിൻ ഞാൻ ആണല്ലോ! ഹീറോയിനിസം ചോദ്യം ചെയ്യപ്പെട്ടാൽ സെക്കന്റ്‌ പാർട്ട്‌ ഉറപ്പാണല്ലോ.. മുപ്പത്തിലെ ടർണിങ് പോയിന്റ് ൽ പാർട്ട്‌ 2 തുടങ്ങുവായ്  പണ്ടൊക്കെ പത്താം ക്ലാസ് ആയിരുന്നു  ടർണിങ് പോയിന്റ്. അന്ന് അച്ഛൻ തന്ന ഡയറിയുടെ പുറകിൽ അംബിഷൻ എഴുതിയിട്ടത് ഒരു ലിസ്റ്റ് ആയിട്ടാണ് 1. എഴുത്തുകാരി 2. ജേർണലിസ്റ്റ് 3. ലെക്ചറർ 4. സയന്റിസ്റ്റ് 5. ഐ എ എസ് 6. ഫാഷൻ ഡിസൈനർ 7. സോഷ്യൽ വർക്കർ 8. ആർട്ടിസ്റ് ശോ! അമിറ്റി യൂണിവേഴ്സിറ്റി യുടെ കരിയർ അപ്റിട്യൂട് സൈറ്റ് ൽ ഫ്രീ ടെസ്റ്റുകൾ ക്ലിക്കി മരിച്ചു. പിന്നെ അറിഞ്ഞോ അറിയാതെയോ ഓരോന്നും രുചിച്ചു മുന്നോട്ട് പോയി, പോയിന്റ് 5 ൽ തൊടാതെ. ജോലി ചെയ്തു കിട്ടിയ ആദ്യ സാമ്പാദ്യം Gem സർ തന്ന 500 രൂപയാണ്, ശാസ്ത്ര ലേഖനത്തിന്റെ മലയാളം തർജമ. പിന്നെ പത്തിലെ പിള്ളേരെ ട്യൂഷൻ പഠിപ്പിക്കാൻ. പിന്നെ അൽഫോൻസാ കോളേജ് ൽ പി ജി സെൽഫ് ഫിനാൻസ് പിള്ളേര് . അവിടെ നിന്ന് വനിത. അതിനിടയിൽ നാലു വർഷം മംഗോ ട്രീ എന്നാ സൗഹൃദകൂട്ടായ്മയിലൂടെ ആവശ്യമുള്ളവർക്ക് ധനസഹായം, പിന്നെ റിസർച്. ചക്കിയേ ഗർഭിണി ആയി TRA യിൽ നി

വേണമൊരു മഴ!

 എനിക്കൊരു മഴ വേണം..   ചെറിയ ചാറ്റൽ മഴ..  ഉരുണ്ടു കൂടുന്ന കാർമേഘങ്ങൾ വേണ്ട  ഉരുൾ പൊട്ടണ്ട  തല തല്ലി മരിച്ച തിരയുടെ നീര് വേണ്ട  ചാടിഇറങ്ങിയ പുഴയുടെ ചിരി വേണ്ട  എനിക്ക് മഴ വേണം..  ചാറ്റൽ മഴ! മരകുലുക്കത്തിന്റെ ഇലച്ചാറ്റൽ വേണ്ട  മഞ്ഞു പെയ്യലിന്റെ തണുപ്പ് വേണ്ട  കുളിമുറിയുടെ അടച്ചു പൂട്ടൽ വേണ്ട  എനിക്കാ മഴ വേണം  എന്റെ ചാറ്റൽ മഴ ! നിന്റെ വേർപിന്റെ മണം വേണ്ട  നിന്റെ കിതപ്പിന്റെ നുര വേണ്ട  നിന്റെ പുച്ഛത്തിന്റെ ഉമിനീർ വേണ്ട  നിന്റെ മുടി പെയ്യലിൻ ഓളം വേണ്ട  എനിക്ക് മഴ മതി  വെറും ചാറ്റൽ മഴ..   ഋഷിശൃംഗൻ വരണ്ട  അതിരാത്ര പുകകാറു വേണ്ട  മഴപ്പക്ഷി കുറുകി കൂവണ്ട  എനിക്കൊരു മഴ മതി  എനിക്കായി മാത്രം ഒരു ചാറ്റൽ മഴ..! വരുണൻ പരുങ്ങി  ഇന്ദ്രൻ മിന്നി മാഞ്ഞു  ദേവലോകം അട്ടഹസിച്ചു  ഒരു പീലി നനവിൽ എന്റെ മഴ പെയ്തു  മരുഭൂമി തണുത്തു  കനൽ കരിക്കട്ടയായി  ചിമ്മിനി കുഴൽ അവസാനമായി നിശ്വസിച്ചു !

താത്ത...

 "തത്തയും കാക്കയും അറിയാം, ഇതെന്താ? "   അവധിക്ക് നാട്ടിലെത്തുന്ന എന്റെ മാപ്പിള മലയാളത്തോട് അവർ ചോദിച്ചു. പക്ഷെ, "ഴ" ക്ക് "യ" പറഞ്ഞിരുന്ന മുട്ട ക്ക് മൊട പറഞ്ഞിരുന്ന അംഗൻവാടി കൊച്ചിന് അതൊന്നും കാര്യമേ ആയിരുന്നില്ല. ഓർമകളുടെ തുടക്കത്തിലാണ് താത്ത. ഓർമ്മകൾ ഉറയ്ക്കുന്നത്തിന് മുൻപ് ഇട്ടിലാക്കലിലെ മൂന്നു മുറികളുള്ള ആ ക്വട്ടേഴ്‌സ് വിടുകയും ചെയ്തു. കുറെ കമ്മലിട്ട്, വളയും മാലയുമിട്ട് തലയിൽ തട്ടവും ഉടുപ്പും മുണ്ടുമൊക്കെ ഇട്ടാണ് താത്തയുടെ ആദ്യകാല രൂപം എന്റെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നത്. പിന്നെ മുതിർന്നപ്പോൾ ബഷീറിന്റെ പെണ്ണുങ്ങൾക്ക് താത്തയുടെ രൂപമായി, താത്തക്ക് അവരുടെയും. മെല്ലെ ഭാവനയേത് റിയാലിറ്റി ഏത് എന്നറിയാത്ത ഒരിടത്തേക്ക് താത്തയും താത്തയുടെ പഴയ രൂപവും മാഞ്ഞു. എന്നാലും പച്ചകസവുതുണിയുടെ നീണ്ട ഉടുപ്പും മുണ്ടും കുനുകുനെ കുത്തിയ കാതിൽ നിറയെ സ്വർണകമ്മലും കയ്യിൽ കിലുകിലാ കിലുങ്ങുന്ന സ്വർണവളകളും ഒരു നീണ്ട വലിയ സ്വർണമാലയും മറ്റൊന്നും ഇട്ട് ഏതോ കല്യാണത്തിന് പോയി വന്ന താത്തയോട് സ്വർണമാല ചോദിച്ചു വാങ്ങി കഴുത്തിലിട്ടതും അമ്മ വഴക്ക് പറഞ്ഞതും ചുണ്ടിൽ ഒരിത്തിരി മുറുക്കാൻ ചുവപ്പ