വാക്കില്ലാത്തവരുടെ നാട്ടിലേക്ക്

 :വാക്കെന്തിനു,നിന്റെ കണ്ണുകൾ

 എന്നോടെല്ലാം വിളിച്ചോതുന്നുണ്ടല്ലോ!


- വേണം, കബളിപ്പിച്ചു കടന്നുകളഞ്ഞവൻ

പറഞ്ഞതെന്റെ തോന്നലായിരുന്നു

അവന്റെ പ്രണയമെന്നാണ്...


:കള്ളം ; മറ്റാർക്കും

 ബോധ്യപ്പെടുത്താനാവാത്ത കള്ളം!

എങ്കിലും നമുക്കിടയിൽ വാക്ക് വേണ്ട ;

ആ നോക്കിൽ നിനക്കെന്റെ ഹൃദയം

 വരെ എത്തി നോക്കാം


-ഫോണിന്റെയും മുഖപുസ്തകത്തിന്റെയും

താക്കോൽ ഏല്പിച്ചവൻ പൂട്ടികളഞ്ഞത്

ഹൃദയമാണ്; ഉറപ്പുകൾ പാലിക്കപ്പെടില്ല.


:ഇറങ്ങിപോകുവാൻ അനുവാദം

വാങ്ങിക്കേണ്ടതുണ്ടോ?


-കേറിവരാൻ ഭയമാണെങ്കിലോ?


:ആണ് പെൺ അതിരുകളെ മായ്ച്ചു

കളയാം നമുക്ക്??


-അസാധ്യം!


:ഓർക്കാതിരിക്കാം? ലിംഗം ബുദ്ധിയിൽ

പ്രവേശിക്കാത്ത അംഗണവാടി പിള്ളേരെ...


-വേണ്ട ; എൽ കെ ജി ക്ലാസ്സിൽ

 കൂടെ ഇരുന്നവനാണ്

ജീവിതത്തിൽ കൂടെ നിക്കാതെ

 തനിച്ചാക്കിയത്!


:ഒരുപാട് ചിന്തിക്കാതെ...

വെറുതെ നടക്കാം...

ഇടക്ക് മിണ്ടാതെ, ഇടക്ക് മിണ്ടി...


-സമ്മതം ; സൗഹൃദം?


:നാം ആയിരുന്നില്ലേ?


-ആയിരുന്നോ? ആവണമെങ്കിൽ...?


:ഞാൻ പോകുന്നു;

വാ തുറക്കാത്ത  നാട്ടിലേക്ക്!

നാക്കില്ലാത്തവർ നുണ പറയില്ലല്ലോ!!


അവനും നടന്നു നീങ്ങി.....


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...