മുപ്പത്തിഒന്നാം വയതനിലെ

 

കഴിഞ്ഞുപോയ മുപ്പത് വർഷം കിടുവാരുന്നു.. എന്നേക്കാൾ കിടുവായി ജീവിച്ച ആളോള് കാണും, പക്ഷെ എന്റെ കഥയിലെ ഹീറോയിൻ ഞാൻ ആണല്ലോ! ഹീറോയിനിസം ചോദ്യം ചെയ്യപ്പെട്ടാൽ സെക്കന്റ്‌ പാർട്ട്‌ ഉറപ്പാണല്ലോ.. മുപ്പത്തിലെ ടർണിങ് പോയിന്റ് ൽ പാർട്ട്‌ 2 തുടങ്ങുവായ് 


പണ്ടൊക്കെ പത്താം ക്ലാസ് ആയിരുന്നു  ടർണിങ് പോയിന്റ്. അന്ന് അച്ഛൻ തന്ന ഡയറിയുടെ പുറകിൽ അംബിഷൻ എഴുതിയിട്ടത് ഒരു ലിസ്റ്റ് ആയിട്ടാണ്

1. എഴുത്തുകാരി

2. ജേർണലിസ്റ്റ്

3. ലെക്ചറർ

4. സയന്റിസ്റ്റ്

5. ഐ എ എസ്

6. ഫാഷൻ ഡിസൈനർ

7. സോഷ്യൽ വർക്കർ

8. ആർട്ടിസ്റ്


ശോ! അമിറ്റി യൂണിവേഴ്സിറ്റി യുടെ കരിയർ അപ്റിട്യൂട് സൈറ്റ് ൽ ഫ്രീ ടെസ്റ്റുകൾ ക്ലിക്കി മരിച്ചു. പിന്നെ അറിഞ്ഞോ അറിയാതെയോ ഓരോന്നും രുചിച്ചു മുന്നോട്ട് പോയി, പോയിന്റ് 5 ൽ തൊടാതെ.


ജോലി ചെയ്തു കിട്ടിയ ആദ്യ സാമ്പാദ്യം Gem സർ തന്ന 500 രൂപയാണ്, ശാസ്ത്ര ലേഖനത്തിന്റെ മലയാളം തർജമ. പിന്നെ പത്തിലെ പിള്ളേരെ ട്യൂഷൻ പഠിപ്പിക്കാൻ. പിന്നെ അൽഫോൻസാ കോളേജ് ൽ പി ജി സെൽഫ് ഫിനാൻസ് പിള്ളേര് . അവിടെ നിന്ന് വനിത. അതിനിടയിൽ നാലു വർഷം മംഗോ ട്രീ എന്നാ സൗഹൃദകൂട്ടായ്മയിലൂടെ ആവശ്യമുള്ളവർക്ക് ധനസഹായം, പിന്നെ റിസർച്. ചക്കിയേ ഗർഭിണി ആയി TRA യിൽ നിന്ന് കൂടി ബൈ പറഞ്ഞപ്പോൾ വീണ്ടും healofy ൽ ട്രാൻസ്ലേഷൻ. അതിനിടെ ഇടക് വെളിച്ചം കണ്ട ഫ്രീലാൻസ് ആർട്ടിക്കിൾസ്. പിന്നെ വീട്ടിലിരിപ്പിൽ ബോറടിച്ചു മ്യൂറൽ വരച്ചു AFWWA ൽ കൊണ്ട് വെച്ച് സംരംഭക ആവാനും സ്പോകൻ ഇംഗ്ലീഷ് ട്രെയിനർ ആവാനുമുള്ള ശ്രമം. അതും ഇട്ടേച്ചു അത് വരെ എഴുതിയതൊക്കെ കുത്തിക്കുറിച്ചു ബുക്ക്‌ ആക്കി സ്വയം പ്രഖ്യാപിത എഴുത്തുകാരിയുമായി..

പക്ഷെ, ചാട്ടം തുടങ്ങിയപ്പോ കായ് 😝... അപ്പനും അമ്മയ്ക്കും പെൻഷൻ ഉള്ളോണ്ടും ഭർത്താവ് "monthly maintain" ചെയ്തോണ്ടും ആങ്ങള gpay സ്നേഹം  കാണിച്ചോണ്ടും ഒരു മുട്ടും വന്നില്ല. ചാടിയ ചാട്ടത്തിന് വഴിയേ പോയ പുൽച്ചാടി വരെ ആക്ഷേപിച്ചു. "ഇത്രേം കുഴി ഒരുമിച്ചു കുത്തിയെങ്കി വെള്ളം കണ്ടേനെയല്ലോടി" വല്യച്ഛൻ കുത്തി പറഞ്ഞു.. ,  ശമ്പളമില്ലാതെ നിന്നത് 3 വർഷം, പണി ഇല്ലാതെ അല്ല. പാർട്ട്‌ ടു വരുമല്ലോ, ശരിയാക്കാം!


കാസർഗോഡും ഇടുക്കിയും ഒഴികെ തറക്കേടില്ലാതെ താമസിച്ചും നാലഞ്ച് സംസ്ഥാനത്തു വിമാനം പോണകണ്ടും ഇരുന്നത് രസമാരുന്നു. 


ഇഷ്ടം തോന്നിയ ഏതാണ്ടൊക്കെ പഠിച്ചു, ക്രാഫ്റ്റ്, ബ്യൂടീഷൻ കോഴ്സ് , യോഗ, ഇന്റരിയർ ഡിസൈനിങ്, തയ്യൽ, വര..  രസമുള്ള പുസ്തകം വായിച്ചു, സിനിമ കണ്ടു. ചില കിടുവായ മനുഷ്യന്മാരോട് മിണ്ടി, കൂട്ടുണ്ടാക്കി ചില നല്ല മനുഷ്യരെ ഞാൻ പ്രേമിച്ചു, ചില മോശം സാഹചര്യങ്ങളിൽ കൂടെ കടന്നുപോയി അനുഭവസമ്പത്ത് ഉണ്ടാക്കി, കണ്ണിൽ ചോരയുള്ള അരസികനായ മനുഷ്യനെ കെട്ടി, ചക്കിപെണ്ണിന്റെ അമ്മയായി..


പക്ഷെ ഈ 31 വർഷത്തിൽ ഏറ്റോം കിടു, അപ്പനും അമ്മയുമാ... അമ്മ അണ്ബാലൻസ്ഡ് ഫോഴ്സ് ഉം അച്ഛൻ ബാലൻസ്ഡ് ഫോഴ്സ് ഉം 😍...കൊച്ചിലെ കേട്ട ജാൻസി റാണിടെ കഥ തൊട്ട്, ബാഡ്മിന്റൺ കളികൾ തൊട്ട്, ആകെ കിട്ടിയ ഞായറാഴ്ച 30 km+ വണ്ടിയോടിച്ചു കൊണ്ട് വിട്ട പെയിന്റ് ക്ലാസുകൾ തൊട്ട് ചാട്ടങ്ങളിൽ പിഴച്ചു എന്ന് പറഞ്ഞു കുറ്റപ്പെടുത്തത് ഉൾപ്പെടെ, ഇപ്പൊ ചക്കിക്ക് അപ്പൂപ്പനും അമ്മയ്ക്കും പകരം അച്ഛനും അമ്മേം ആവുന്നിടം വരെ  എന്തൊക്കെ എന്തിനൊക്കെ ആണ് ❤


പാർട്ട്‌ ടു തുടങ്ങി, മധ്യവയസ്സിന്റെ നര,  സന്ധി വേദന ഒക്കേം  മാസ്സ് എൻട്രി അടിച്ചിട്ടുണ്ട്. എങ്കിലും ഇനിയുള്ള മുപ്പത് വർഷം കിടുവാകും എന്നാ പ്രതീക്ഷയിൽ....


മുപ്പത്തിഒന്ന്!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...