പോസ്റ്റുകള്‍

2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കലഹാനന്തരം

കലഹം കഴിഞ്ഞു ഭർതൃവീട്ടിലേക്ക് മടങ്ങുന്ന പെൺകുട്ടിയെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? "അരുതേ" എന്ന് പറയാതെയവൾ അച്ഛന്റെ കണ്ണുകളിലേക്ക് നോക്കും.. ആ നിശബ്ദ നോട്ടത്തിന് പോലും അവൻ പിഴയിടും എന്നറിയാതെ അല്ല!.. രണ്ടാം കലഹത്തിൽ അവൾക്കറിയാം തിരിഞ്ഞു നടപ്പിന്റെ വേഗം കൂട്ടണമെന്ന്.. എന്നിട്ടും അവന്റെ കണ്ണുനീരിൽ ബുദ്ധികലങ്ങി അവൾ നിലയുറപ്പിച്ചു, അവനരികെ. ഉള്ളിലൊരു ജീവൻ പേറിയപ്പോൾ അവന്റെ ജീവനാണ് താനെന്നവൾ വിശ്വസിച്ചു.  താലി പൊട്ടിച്ചെറിയാൻ തള്ള ആജ്ഞപിച്ചപ്പോൾ പാവക്കൂത്തിലെ നായകനായിരുന്നു അവൻ. വേരറ്റ അവളുടെ പുതുനാമ്പുകൾ നുള്ളി നുള്ളി അവൻ രാക്ഷസനായി; അവന്റെ കണ്ണിലെ ക്രൗര്യം അവളുടെ ഉള്ളിൽ കനലായി .. മൂന്നാം കലഹമൊടുവിൽ, അവൾ വീണ്ടും അനുനയത്തിന് തുനിഞ്ഞത് ക്ലിഷേ ആയ കാരണങ്ങൾ നിരത്തിയായിരുന്നു.. അതിർത്തിരാജ്യത്തെ അംബാസ്സിഡറിനെ പോലെ ജാഗരൂകമായിരുന്നു അവളുടെ മനസ്സും! ചുറ്റുമുള്ള ചിരിക്കു പിന്നിൽ കത്തിമുനയോ ബുള്ളറ്റ് ചീളുകളോ അവളെ കാത്തിരിക്കാം. അപകടം പിണഞ്ഞാൽ നയതന്ത്രം തുണക്കുമെന്നും സ്വരാജ്യം എന്ത് വിലകൊടുത്തും തിരികെ എത്തിക്കുമെന്നും അവൾക്ക് ഉറപ്പുണ്ടായിരുന്നു. എത്ര ഗൂഡത്തിലും ചിരി കൈവെടിയറിയത്തെന്നു അവൾ സ്വ

ആകർഷണനിയമങ്ങൾ

ഒരു വാക്കിന്റെ തൊടലിൽ വിങ്ങിനിന്ന ഹൃദയമാണ് പെയ്തുവീണത്. ഇനിയും പൂക്കാത്ത വസന്തമാണ് മഞ്ഞിനെ ഏറ്റവും ആസ്വദിച്ചതും. വീണുപോയ ചുടുകണ്ണീരിൽ മഞ്ഞു ചോന്നപ്പോൾ വിടർന്നത് പനിനീർ പൂവുകളായിരുന്നു.. കൂർത്തമുള്ളുകൾ ഒടിഞ്ഞുണങ്ങിയിട്ടും സുഗന്ധം ബാക്കിനിന്ന ഇതളുകൾ.. ഓരോന്നായി അടർത്തി ആവിയിൽ സുഗന്ധം നിർത്തി.. നിറമില്ലാതവ നിലം തൊടുമ്പോൾ ഉയിർ മേഘങ്ങളെ തൊട്ടുനിന്നു. കൃത്യമായി അടുത്തകലത്തിൽ പനീർ ചോപ്പ് പിന്നെയും ബാക്കിനിന്നു. വായുവിൽ തങ്ങി നിന്ന ഗന്ധം കുപ്പിക്കുള്ളിൽ മാത്രം നിറയാൻ വിസമ്മതിച്ചു.. മെല്ലെ കാറ്റിൽ ദൂരേക്കുപോയ തന്മാത്രകൾ ഉള്ളിൽ മാത്രം നിറച്ചു പൂമണം.. ആകർഷണത്തിന്റെ നിയമങ്ങൾ വികർഷണത്തിന് വഴിമാറാതെ പിന്നെയും മെല്ലെ ചുറ്റിപ്പിടിച്ചു.. 

വട്ടത്തിന്റെ വിചിത്ര ശാസ്ത്രം

ഇരിക്ക പിണ്ഠതിന്റെ മുകളിൽ അഴിച്ചു വെച്ചത് ദർഭപുല്ലിന്റെ കുരുക്കായിരുന്നില്ല.. മോതിരവിരലിൽ വീണ വളയത്തിലൂടെ ചാടികടക്കുമ്പോഴെല്ലാം  സർക്കസിലെ അഭ്യാസിയുടെ മെയ്‌വഴക്കം ജീവിതം എന്നോട് ചോദിച്ചിരുന്നു.. പൊള്ളിയടർന്ന തൊലിക്കുള്ളിൽ അളിഞ്ഞുപഴുത്ത മാംസം ഇനിയും പഠിക്കാത്ത നീയാണ് തെറ്റുകാരി എന്നോർമിപ്പിച്ചു. പിന്നെയും വാശിയോടെ എണ്ണ വാരിത്തേച്ചു ഭസ്മത്തിൽ ചുവടുറപ്പിച്ചു ഓടിയടുക്കുന്നു വലിപ്പം കൂടിയും കുറഞ്ഞും ജ്വലിച്ചു നിന്ന വട്ടങ്ങളിലേക്ക്... ഇടക്കൊക്കെ മേയാൻ തുറന്നുവിട്ട പശുവിന്റെ കയർവട്ടമായി, ഏതോ ആകർഷണവട്ടത്തിൽ ഉപഗ്രഹമായി, പാത്രത്തിന്റെ പപ്പടത്തിന്റെ ഫാനിന്റെ മിക്സിയുടെ വാഷിംഗ്‌ മെഷീൻറെ നിയന്ത്രണ വട്ടമായി... ഒട്ടിയിരുന്ന കോണ്ടത്തിന്റെ, പൊക്കിൾകൊടിയുടെ, മുലകണ്ണിന്റെ... എത്ര വട്ടത്തിന്റെ വട്ടും പേറിയാണ് വീണ്ടുമീ തീവട്ടത്തിലൂടെ ഇനിയും ചാടേണ്ടത്.. വക്രതക്കുള്ളിലെ ബുദ്ധി  എന്നെ വട്ടിന്റെ വട്ടത്തിലേക്ക് ഒതുക്കാനുള്ള വരകൾ വളച്ചിടുന്ന തിരക്കിലാണ് .... ഒരിക്കൽ കൂടെ നോക്കി, വട്ടമുഖവും വട്ടക്കണ്ണുകളുമുള്ളൊരാൾ, വട്ടം പിടിക്കാൻ കൊതിച്ചു നിൽപ്പുണ്ട്. കാക്കകളെ കൈകൊട്ടി വിളിക്കാതെ, ഒഴുക്ക്‌ വെള്ളത്തിൽ ഈറനുടുക്കാത