ആകർഷണനിയമങ്ങൾ

ഒരു വാക്കിന്റെ തൊടലിൽ വിങ്ങിനിന്ന ഹൃദയമാണ് പെയ്തുവീണത്.
ഇനിയും പൂക്കാത്ത വസന്തമാണ് മഞ്ഞിനെ ഏറ്റവും ആസ്വദിച്ചതും.
വീണുപോയ ചുടുകണ്ണീരിൽ മഞ്ഞു ചോന്നപ്പോൾ വിടർന്നത് പനിനീർ പൂവുകളായിരുന്നു..
കൂർത്തമുള്ളുകൾ ഒടിഞ്ഞുണങ്ങിയിട്ടും സുഗന്ധം ബാക്കിനിന്ന ഇതളുകൾ..
ഓരോന്നായി അടർത്തി ആവിയിൽ സുഗന്ധം നിർത്തി..
നിറമില്ലാതവ നിലം തൊടുമ്പോൾ ഉയിർ മേഘങ്ങളെ തൊട്ടുനിന്നു.
കൃത്യമായി അടുത്തകലത്തിൽ പനീർ ചോപ്പ് പിന്നെയും ബാക്കിനിന്നു.
വായുവിൽ തങ്ങി നിന്ന ഗന്ധം
കുപ്പിക്കുള്ളിൽ മാത്രം നിറയാൻ വിസമ്മതിച്ചു..
മെല്ലെ കാറ്റിൽ ദൂരേക്കുപോയ തന്മാത്രകൾ ഉള്ളിൽ മാത്രം നിറച്ചു പൂമണം..
ആകർഷണത്തിന്റെ നിയമങ്ങൾ വികർഷണത്തിന് വഴിമാറാതെ പിന്നെയും മെല്ലെ ചുറ്റിപ്പിടിച്ചു.. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...