പോസ്റ്റുകള്‍

ജൂൺ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു കടൽ സ്നേഹം!

ഞാൻ നിനക്കു തരുന്ന സമ്മാനങ്ങൾ ..  ഒത്തിരി ചോദിക്കുമ്പോൾ ഒരുമ്മ  പ്രണയം വീർപ്പുമുട്ടുമ്പോൾ ഒരു കത്ത്  ഒരുപാട് കാണാൻ കൊതിക്കുമ്പോൾ  രണ്ടു വരി കവിത  പിറന്നാളിന് വിയർത്തുകുളിച്ചൊരു സദ്യ നീയോ? സൊള്ളികളിക്കാൻ മൊബൈൽ ഫോൺ  മാറ്റ് കൂട്ടാൻ മേക്ക് അപ്പ് കിറ്റ്  ചോദിക്കുമ്പോഴൊക്കെയും ഒറ്റിപി..  കണ്ണുകൾ ഉറക്കം പിടിക്കുമ്പോഴും  പാതി മയങ്ങാത്ത ചെവി എത്ര നൊന്താലും എടുത്തു മാറ്റാത്ത  ഇടംകൈ തലയിണ പോരാ പോരായെന്നു ഞാൻ.. പോരാ പോരായെന്നു നീ..  കുടഞ്ഞിട്ടിട്ടും തീരാത്ത പരിഭവം ; ഇനിയും ഇനിയും വേണം സ്നേഹം  കടലോളം വേണം സ്നേഹം!   ഒരു കടൽ സ്നേഹം! തിരയടങ്ങാത്ത ..  ആഴം അറിയാത്ത..  ഉപ്പ് കുറയാത്ത സ്നേഹം!.. എത്ര കണ്ടാലും പോരാത്തതും  എത്ര പെയ്താലും തീരാത്തതും സ്നേഹം കടലാവുന്നതു കൊണ്ട് തന്നെയാവും!. .   

ഗുൽമോഹർ പൂക്കുമ്പോൾ

2013 ജനുവരി  www.facebook.com ബ്രൗസറിൽ മുഴുവനും ടൈപ്പ് ചെയ്തു തീരും മുന്നേ നീല നിറത്തിലുള്ള ജാലകങ്ങൾ തുറന്നു തന്നു ലാപ്ടോപ് കണ്ണിറുക്കി.  ഈ ലോഡ്ജ് മുറിയിൽ ഭാഷയും സംസ്കാരവും ഇനിയും വഴങ്ങാതെ മടുത്തിട്ടും മടങ്ങാനാവാതെ...  വാക്കുകൾ അവയ്ക്ക് എന്തർത്ഥം ! അല്ലെങ്കിലും മറാഠിയും പഞ്ചാബിയും ആസ്സാമിയും തമിഴും തെലുങ്കും ഇടകലരുന്ന ഈ കുടുസ്സു മുറിയ്ക്കുള്ളിൽ ഹായ് ബൈ കൾക്കപ്പുറം വാക്കുകളില്ല.  നോട്ടങ്ങളിലെ സ്നേഹവും സൗഹൃദവും നിരർഥകം ! ലോഡിങ് കഴിഞ്ഞു കറുത്തപൊട്ട് ചാർത്തി എന്റെ അക്കൗണ്ട്.  ലോകം മുഴുവൻ നിർഭയ ക്കായി കറുത്ത പൊട്ട് നെറുകിൽ ചാർത്തിയിരിക്കുന്നു,  ഈ നിർഭയത്വം ജീവിതത്തിൽ എത്ര പേർക്കുണ്ടാവും. നോട്ടിഫിക്കേഷനപ്പുറം ഒരു ചുവന്നകൊടിയിൽ "1" ! "You have a friend request".  ഈശ്വരാ..  ഏതെങ്കിലും പണ്ടാരകാലന്മാർ ബന്ധുജന സ്നേഹം മൂത്ത്...   പ്രതീക്ഷ അസ്ഥാനത്തായതിനാൽ ചുണ്ടിൽ ചിരി വിടർന്നു.  നിലാ വെളിച്ചം പരത്തി 'ബെല്ല ' പുഞ്ചിരിക്കുന്നു.   Vampire നെ ഒക്കെ ശരിക്കും പെൺകുട്ടികൾ സ്നേഹിക്കുമോ?  ആർക്കറിയാം ! ഒരു സന്ദേശവും ഉണ്ട് ഒപ്പം.   'ബ്ലോഗ് വായിച്ചു,  നന്നായിരിക്കുന്നു.   "

മാതൃത്വം

2011 നീ എന്നോട് ചോദിച്ചു,   എന്താണ് കരുണയെന്നു..  ഞാൻ ഭൂമിയിലേക്ക് നോക്കി  ഉത്തരം കിട്ടിയില്ല.  ആകാശവും എന്നെ നിരാശയാക്കി  ആർത്ത കടലും,  കാലം കടന്ന തെന്നലും  നിശബ്ദം.  ഞാൻ നിന്നിലേക്കെത്തി..  കണ്ണുകളിൽ ഉപ്പിനോളം നിറഞ്ഞു  നിന്നു,  കോലെത്താത്ത കരുണ !

പറയാനുളളത്, പറയാൻ മടിച്ചത്, പറയാതിരിക്കാൻ ആവാത്തത്....

 August 11, 2013 പറയാതിരിക്കാൻ ആവാത്തത്.... എനിക്ക് മടുത്തു.. ഇടയ്ക്കു സ്നേഹിക്കാൻ ഒരു തുണ വേണം.. ഒന്ന് തലച്ചയിക്കാൻ ഒരു കൂര വേണം.. ആണും പെണ്ണും വേണ്ട.., ഒരു സുഹൃത്ത്‌ മതി.. അക്ഷരങ്ങൾ പിണങ്ങി അകലുമ്പോൾ ചുവന്ന ആകാശത്തിനും ചിന്തകള്ക്കും കീഴിൽ കൈപിടിച്ച് നെഞ്ചോടു ചേർന്ന് നടക്കാൻ .. കാറ്റിന്റെ വികൃതികളിൽ നൂൽ പൊട്ടാതെ പറക്കുന്ന മറ്റൊരു പട്ടമായി ഏതോ പരുന്തിനെ ഭ്രമിപ്പിച്ചു വിദൂരതയിൽ അലിഞ്ഞു ചേരുന്ന ഒരു ബിന്ദുവായി.. പിന്നെ പേരില്ലാത്ത ആത്മാക്കളിൽ ഒന്നായി, മറ്റൊരുബാലികാക്കായായി, വെറുതെ നിന്നെ നോക്കിയിരിക്കണം... കർക്കിടക പേമാരിയിൽ മറ്റൊരു ഉരുള ചോറിനായി നീ എന്റടുത്ത് എത്തും വരെ മാത്രം,ഓരോ കുടിനീരിനും കപ്പം കൊടുത്ത് ഓരോ ശ്വാസത്തിനും കരമടച്ചു ഓരോ വിയര്പ്പിലും നീതി തേടി ഞാനും  വാല്മീകത്തിൽ തടവിലാകാം ..

പട്ടാളകഥകൾ

December 11, 2018 രാവിലെ ഉദ്ധവും ഞാനും കൂടി കത്തിയടിയിൽ ആയിരുന്നു.  ഉദ്ധവ്  വീട്ടിൽ  സഹായിക്കാൻ വരുന്ന ആസാമി പയ്യൻ ആണ്.  ഇരുപത് ഇരുപത്തിരണ്ട് വയസ്സുകാണും.   ആസാമി പഠിക്കലാണ് ഇപ്പഴത്തെ വിനോദം.  ചിപ്പു നു എന്നേം എനിക്ക് ചിപ്പുനേം ബഹുമാനമായത് കാരണം ഉദ്ധവ് ആണ് കത്തിയടി കൂട്ട്.   കുകുട് പുവാലി എന്നാണ് അവൻ പട്ടികുട്ടിയെ പറയുക.  (പൂവാലി, പശു അല്ലെ എന്ന് ചോദിക്കരുത് പുആലി പ്വാലി എന്നതിന്റെ ഇടക്കാണ് ഇതിന്റെ ഉച്ചാരണം.. )  മെഖുയി എന്ന് പൂച്ചയെയും വിളിക്കും .   ആഹാ കൊള്ളാലോ!!  എങ്കി പിന്നെ മൊത്തത്തിൽ അങ്ങ് പഠിച്ചു കളയാം കരുതി.   കയ്യിലിരുന്ന ഓറഞ്ച് (അവനു നേരെ നീട്ടി, അവൻ വാങ്ങില്ല ഉറപ്പാണ്).  അത് അവനു കോംല ആണ് വാഴപ്പഴം കോൾ ഉം.  ഓമയ്ക്ക അമിതയും.   എല്ലാം ഇംഗ്ലീഷ് ൽ എഴുതിയെടുത്ത് നന്ദി സൂചകമായി അവനെ മലയാളം പഠിപ്പിക്കാൻ പുറപ്പെട്ടു.  പൂച്ച യൊക്കെ അവന്റെ കയ്യിൽപെട്ടു പിച്ചയും പ്യൂച്ചയും  പോച്ചയുമായി.  അങ്ങനെ പഠിച്ചും പഠിപ്പിച്ചും തളർന്നിരിക്കുമ്പഴാണ് അവൻ അത് ചോദിച്ചത്.  "ആപ് ആസാമി ക്യോം സിഖേ " മിണ്ടാൻ അല്ലാണ്ടെന്തിനാ എന്ന് ഞാൻ.   "എഹാം ആസാമി ബോൽ നേ സെ ശരം ആത്തെ ഹൈ ലോഗോം കോ.  ബസ് ഏകി മാഡ
July 3, 2016 കാര്യവട്ടം ക്യാമ്പസ്സിലേക്കുള്ള പതിവ് യാത്രകൾക്കിടയിൽ കേശവദാസപുരത് ഇറങ്ങേണ്ടി വരുമ്പോൾ വെറുതേ മനസ്സ് കൊണ്ട് എത്തിനോക്കും FCI യുടെ എതിർ ഭാഗത്തുള്ള സാകേതം എന്ന വീട്ടിലേക്ക്.   പത്താം ക്ലാസ്സിന്റെ അവസാന ദിവസങ്ങളിൽ ഒന്നിൽ യൂണിവേഴ്സിറ്റി സ്കൂളിന്റെ നീളൻ വരാന്തയിൽ വെച്ചാണ് ആദ്യമായി ആ വിലാസം നീല പേജുകളുള്ള എന്റെ ഓർമപുസ്തകത്തിൽ പതിയുന്നത്.  "എവിടെ ആണെങ്കിലും ഏതു രംഗത്താണെങ്കിലും സത്യസന്ധതയോടെ ആത്മാർഥതയോടെ പ്രവർത്തിക്കുക " മറുപുറത്തിൽ അങ്ങനെ എഴുതി ചേർത്തിരുന്നു സാകേതത്തിലെ ഗൃഹനാഥൻ,  എന്റെ ഹരിദാസ് സർ.  മടിച്ചിയും ആത്മവിശ്വാസം കുറഞ്ഞവളുമായ എന്നെ പത്താം തരത്തിലെ ഫുൾ A Plus വരെ എത്തിച്ചത് ആ അദ്ധ്യാപകന്റെ കഴിവായിരുന്നു എന്നു പറയാതെ വയ്യ.  ഒരു നോട്ടം തന്നെ തെറ്റിപ്പഴവും ചൂരൽ വടിയും ആയിരുന്ന കാലം.    "അഞ്ഞൂറു വയസ്സുള്ളൊരപ്പൂപ്പന്മാരിപ്പോൾ കുഞ്ഞായിട്ടിരിക്കുന്നു,  അപ്പൂപ്പൻ അവർക്കുണ്ട് " എന്നു അയ്യായ യു പി സ്കൂളിലെ മരച്ചുവട്ടിൽ ഇരുന്നു മനോജ് സർ നോടൊപ്പം ഏറ്റു ചൊല്ലിയത് ഇപ്പോഴും ഓർമ്മയുണ്ട്.  പക്ഷേ,  മലയാളം എന്ന ഭാഷയെ  ചങ്കിൽ ചേർത്ത് വെച്ചത് ഹരിദാസ് സർ ആയിരുന്നു. ഒരു പത്

ഹാപ്പി ഡോക്ടർസ് ഡേ

July 1, 2018 രാവിലെ നാട്ടുകാരുടെ ഒക്കെ  വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു കണ്ണ് തുറന്നതും കുറേ "ഹാപ്പി ഡോക്ടർസ് ഡേ " കൾ..   പെട്ടെന്നെനിക്ക് ഒരു മുഖമേ ഓർമ വന്നുള്ളൂ,  അത് ഡോളി ചേച്ചിടെയാ.  ഹോമിയോ മരുന്ന് തട്ടിപ്പാണോ പൊല്ലാപ്പാണോ,  എന്നൊക്കെ ടൈംലൈൻ ൽ ചർച്ചകൾ സ്ഥിരം നടക്കുമ്പോഴും ബുദ്ധി എന്തൊക്കെ ന്യായങ്ങൾ നിരത്തുമ്പോഴും,  എനിക്കാ പഞ്ചാര മുട്ടായികളോട് വല്ലാത്തൊരു ഗൃഹാതുരത്വമാണ്.   സ്കൂൾ തുറക്കുന്നത്  മഴപെയ്ത്തുമായി മാത്രമല്ല എനിക്ക്,  മണ്ണൊലിപ്പ്‌ നിർത്താൻ മരം വെക്കുമ്പോലെ മൂക്കൊലിപ്പ് നിർത്താൻ എന്തോ വെച്ചു പിടിപ്പിക്കും എന്ന് വരെ ഉടുപ്പിൽ  സേഫ്റ്റി പിന്നിൽ കുത്തിയിട്ട  മൂക്ക് തുടച്ചു നനഞ്ഞ കർചീഫ് ൽ വീണ്ടും വീണ്ടും തുമ്മിയിടുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട്.  വേനൽ ആയാൽ രക്ഷ ആയില്ലേ എന്ന് കരുതാനും  എന്റെ ബോഡി തയ്യാറല്ലായിരുന്നു.  പൊടിക്കാറ്റ് പോയിട്ടു ആരേലും പോടീ എന്ന് വിളിച്ചാൽ തന്നെ തുമ്മലോ ശ്വാസം മുട്ടലോ ഒക്കെ ആയി ഞാൻ കട്ടിലിൽ ആവും !  അത്ര വലിയ കോംപ്ലാൻ ഗേൾ ആയിരുന്നേ ഈ ഞാൻ..   പനിപിടിച്ചു കിടക്കുക അത്ര വലിയ സുഖോള്ള ഏർപാടരുന്നില്ല എനിക്ക്.  അമ്മേടെ ലീവ്,  നോക്കിയല്ലല്ലോ പനി വരുന്നേ,  പ

പട്ടാളക്കഥകൾ

November 30, 2018 "ഏക് ലോക്കൽ ഫുഡ്‌ ഹൈ.  പസൻഡ്‌ ആയേഗാ ആപ്കോ " കൊഞ്ച് ഫ്രൈ യും മിക്സഡ് വെജ് ഉം തന്ദൂർ റൊട്ടിയും ഓർഡർ ചെയ്‌തിരിക്കുന്ന ഞങ്ങളോട് ആസ്സാമി ചേട്ടൻ മൊഴിഞ്ഞു.  കട്ട ലോക്കലായ കെട്ടിയോൻ ലോക്കൽ ഡിഷ്‌ എന്ന് കേട്ടതും ചാടി വീണു.   ക്യാ ഹൈ വോ?  ലേറ്റാ ഫ്രൈ.   ലേറ്റാ വോ ക്യാ ഹൈ (ഞാൻ ) ക്പടെ ബാനത്തെ ഹൈ ഇസ്സെ.(ഉടുപ്പിൽ തൊട്ട് കൊണ്ട്)   ബ്രൗൺ കളറുള്ള നീളമുള്ള ഒരു സാദനം. കണ്ണും മൂക്കും ഒന്നുമില്ല.  പൊളിക്കുമ്പോ പഞ്ഞി വരുന്നു.  നാട്ടിലെ പുളിങ്കുരു ഫ്രൈ പോലെ എന്തേലുമാകും എന്ന് കരുതി.  എന്നിട്ടും സംശയം.   വെജ് ഹൈ ന?   ഹാ ജി.. .  വെജ് ഹി ഹൈ !  ഉള്ളിവഴറ്റിയതും  പച്ചമുളകിന്റെയും കുരുമുളകിന്റെയും ടേസ്റ്റും.  സംഗതി സൂപ്പർ.  പെപ്പർ മഷ്‌റൂം ന്റെ കറുമുറാ വേർഷൻ.  വായറിയാതെ തട്ടി.   ടാ കടന്തലിന്റെ ലുക്ക്‌ ഉള്ള കായ അല്ലെ??  നോർത്ത് ഈസ്റ്റ്‌ ലെ ജൈവ വൈവിധ്യത്തെ പ്രകീർത്തിച്ചു ഞാൻ.  ന്തായാലും കൊള്ളാമെന്നു കെട്യോനും.   റെസിപ്പി തപ്പിയപ്പോ ഗൂഗിൾ ചേട്ടൻ പറയുവാ സസ്യാഹാരിയായ ഞാൻ ഭുജിച്ചത് പട്ടുനൂൽ പുഴുന്റെ പ്യൂപ്പ യെ ആണെന്ന് !  ഇവിടുത്തുകാർക്ക് നാലുകാലില്ലാത്ത എന്തും,  മുട്ടയും പുഴുവും ഉറുമ്പും ചിക്കന

നിർവ്യാജം

June 15, 2013 മഴ വല്ലാണ്ട് പെയ്യുന്നു.. മാക്രികളുടെ ഒച്ച, ചിറകൊടിഞ്ഞ ഈയാംപാറ്റകൾ.. നല്ല കുളിരുള്ള പ്രഭാതം .. എന്നൊക്കെ പറയണം എന്നുണ്ട്.. ബട്ട്‌ എന്താ ചെയ്യാ..  രാവിലെ എണീക്കുമ്പൊ  തൊട്ടു ഓട്ടപാച്ചിലാണ്.. മനസ്സിൽ തലേന്ന് കയറികൂടിയ അബദ്ധസിദ്ധാന്തങ്ങളെ കഴുകി വൃത്തിയാക്കാൻ മനസ്സില്  ഒരു കുഞ്ഞു ക്ഷേത്ര ദർശനം..  മഴയെ പുല്കി മനസ്സിനെ തണുപ്പിക്കാൻ ഒരു വിഫല ശ്രമം.. ബസ്‌ ഇറങ്ങി ദൃതിയിൽ റോഡ്‌ മുറിച്ചു കടന്നു..              വൃദ്ധ യാചകൻ പതിവ്  പോലെ ഇന്നും പാലത്തിൽ ഭിക്ഷ യാജിക്കുന്നുണ്ട്.. കാവിമുണ്ടും കഷണ്ടി തലയും ഒരു പിഞ്ചു കുഞ്ഞിന്റെ  പോലെ നിഷ്കളങ്കമായ കണ്ണുകളും ചിരിയുമുള്ള ഒരു വൃദ്ധൻ.. പക്ഷേ മേൽ പറഞ്ഞതൊന്നുമല്ല, ഉള്ളിൽ നീറുന്ന ഒരു കുറ്റബോധമാണ് എനിക്കും ആ വൃദ്ധനും ഇടയിലുള്ള ബന്ധത്തിനുറവിടം o.. എപ്പഴോ മറന്നു വെച്ച ഒരു മുത്തശൻ കഥ പ്രായോഗികതയിൽ എന്നെ കുത്തി നോവിക്കുംപോഴൊക്കെ ഒരു പുഞ്ചിരി ചുണ്ടിൽ  തേച്ചു ഇടക്കൊരു കുശലാന്യേഷണവും കയ്യിൽ നാണയതുട്ടുകളു മായി ഞാനാ അപ്പൂപ്പനെ സമീപിക്കാറുണ്ട്.. ഇന്ന് ആ മഴയത്ത് ആ കഷണ്ടിത്തലയിൽ കുഞ്ഞു മഴത്തുള്ളികൾ ചിന്നി ചിതറുമ്പോൾ  വെറുതെ മറ്റൊരു വെളും ചിരിയിൽ മുഖം ചേർത്ത് മറ്

പാതിരാമണൽ...

August 1, 2016  സൗന്ദര്യമുള്ളൊരു പേര്,  അതു കേട്ടത് ഉച്ചയൂണിന്റെ നേരത്താണ്.  ആകാശമേഘങ്ങളും കായലോളങ്ങളും ഒന്നാവുന്നത് കാണാൻ മഴ വേണമെന്നൊരു കുട്ടി വാശി കുമരകം മുഹമ്മ ജലയാത്ര വനിതാ ദിവസങ്ങളെ ആ മോഹത്തിൽ നിന്നും അകറ്റി നിർത്തിയിരുന്നു .  ഒടുക്കം തിരോന്തരത്തെ നട്ടുച്ച വെയിലത്തു SRIBS വഴി കുമരകം എന്ന പ്ലാൻ.   പത്തു രൂപക്ക് 40മിനിറ്റു നേരം നീണ്ടു നിൽക്കുന്ന ജലയാത്ര.  പായലുകൾ പച്ച വിരിച്ച ങ്ത്തോട്ടിലൂടെയുള്ള യാത്ര 'കാഴ്ച' യിലെ കാഴ്ച്ചകളെ ഓർമിപ്പിച്ചു. ചീനിവലകളും ചൂണ്ടകളും പെട്ടും പെടാതെയും  ഒഴുകി നീങ്ങുന്ന മീൻ കൂട്ടങ്ങളും.  പാത്രം കഴുകിയും തുണി അലക്കിയും വേമ്പനാട്ടു കായലിലെ ഓരോ തുള്ളിയും മേലിലും മനസ്സിലും പേറുന്നവർ.  കരയോട് അടുപ്പിച്ചു നിർത്തിയ പായിപ്പാടൻ ചുണ്ടൻ അടുത്ത മത്സരത്തിനായി തയ്യാറെടുക്കുന്നു. ജലോത്സവത്തിന്റെ വായ്ത്താരകൾ മുഴങ്ങും നിമിഷങ്ങൾക്കകം..ഓളങ്ങൾ തുഴകൊത്ത നൃത്തം ചെയ്യും. ബോട്ടിൽ ഇരിക്കുന്ന ഇരുചക്ര വാഹങ്ങൾ കായലിനോട് പരിഭവിച്ചിരിക്കണം. 'നീയൊക്കെ കരയിലോട്ട് വാടാ' എന്ന് വെല്ലു വിളിച്ചിരിക്കണം.  കരയുടെ അതിരുകൾ മാഞ്ഞു തുടങ്ങി. പായൽപ്പച്ച പോലും  അതിരിടാത്ത ജലസൗന്ദര്യം.  ഉ
April 20, 2016  പതിനെട്ടു വയസ്സ് തികയുന്നതിനു മുന്നേ കോട്ടയതോട്ട് വണ്ടി കയറിയത് കൊണ്ടാണോ അറിയത്തില്ല വല്ലാത്തൊരു ഇഷ്ടമുണ്ട് ഈ ജില്ലയോട്.   കോയികോടൻ ബിരിയാണി ഉം കഴിച്  മലപ്പൊറം ബാശേം പറഞ് ജീവികേണ്ട ഞാൻ എപ്പോഴാണ് ഈ സ്ഥലവുമായി പ്രണയത്തിലായത് എന്നറിയില്ല.   അമ്മയുടെ രോഷ ഭാഷയിൽ ഈ നഗരമാണ് എന്നെ ഞാനല്ലാതെ ആക്കിയത്.  എന്റെ ഭാഷയില് ഞാൻ ആക്കിയതും. സിപ് അപ് ന്റെ പോലും രുചി അറിയാതെ പോയ സ്കൂൾ ജീവിതതിനോടുവിൽ കിട്ടിയ ആദ്യ ഹോസ്റ്റൽ ജീവിതം. ആസ്വടിച്ചുവെന്നോ അനുഭവിചെന്നോ ..  ചങ്ങനാശ്ശേരി,  പാല,  കോട്ടയം ..  ഏറ്റുമാനൂരപ്പനും കടപാറ്റൂർ തേവരും വാഴപ്പള്ളി മഹാദേവനും മാത്രമല്ല അൽഫോൻസാമ്മ യും പാറെപള്ളി മാതാവും മനസ്സില് കുടിയേറിയത് ഇവിടെ വെച്ചായിരുന്നു  അനുഭവങ്ങളുടെ അസംപ്ഷൻ,  ഓർമകളുടെ സെന്റ്‌ തോമസ്‌,  ആസ്വാദനത്തിന്റെ,  വനിത.  സ്വാതന്ത്രത്തിന്റെ  അതിജീവനത്തിന്റെ വഴികളൊക്കെയും ഈ നഗരത്തിന്റെതായിരുന്നു.  സിപ് അപ്പ്‌ ന്റെയും പുളിമുട്ടായി യുടെയും രുചി നിഷേധിച്ച ബാലപാഠങ്ങളിൽ നിന്നു ഇൻഡിപെൻഡന്റ്റ്  വുമൺ  ന്റെ ഒറ്റ വഴികളിലേക്ക്.  കാലുപിഴക്കാതെ, കാഴ്ച്ചപാടുകളെ ഉൾക്കൊള്ളാൻ ആയത് സന്തോഷം.  അക്ഷര നഗരത്തിനു വിട പറയുമ്പോൾ ഇനിയ

ഉറങ്ങി പോകുന്ന വീടുകൾ..

 June 28, 2019 കാറിന്റെ പിൻസീറ്റിൽ മുട്ടുകുത്തി പുറകിലേക്ക് തിരിഞ്ഞിരുന്നു കൈകൾ വീശുമ്പോൾ അപ്പൂപ്പനും അമ്മൂമ്മയും ഗേറ്റ് ഉം കടന്നു റോഡിലേക്ക് ഇറങ്ങി നില്പുണ്ടാവും.  പ്രഭാകരൻ സാറിന്റെ വീടിനു മുന്നിലെ വളവ് കഴിഞ്ഞാൽ പിന്നെ അവരെ കാണാൻ ആവില്ല.  തിരിഞ്ഞ് സീറ്റിൽ ശരിയായി ഇരിക്കുമ്പോഴേക്കും കാർ ആകെ മൗനം പൊതിയും. ചേട്ടനും ഞാനും രണ്ടു വിൻഡോകാഴ്ച്ചകളിലേക്ക് നിറകണ്ണുകളോടെ നോക്കിയിരിക്കും.   ഓരോ അവധിക്കാലവും തീരുമ്പോൾ വല്ലാത്തൊരു ശൂന്യതയാണ്.  ആ സമയത്തെ അച്ഛന്റെ ഫിലോസഫി..,  കേൾക്കുന്നതേ അരിശമാണ്.  എന്തിനാണ് സങ്കടപെടുന്നത് എന്നു ചോദിച്ചാൽ അറിയില്ല.  അടിയും പിടിയും കരച്ചിലും കൂടിച്ചേരലും അതിനിടയിൽ ഞാൻ നിന്നോട് കൂട്ടില്ല,  അടുത്ത വെക്കേഷന് വരത്തില്ല എന്നതൊക്കെ എത്ര വട്ടം പറഞ്ഞിട്ടുണ്ടാവും.  എന്നിട്ടും പന്ത്രണ്ടു വർഷത്തെ സ്കൂൾ വിദ്യാഭ്യാസ കാലത്ത് ഒരിക്കൽ പോലും മുടക്കിയിട്ടില്ല ആ യാത്രകൾ.   താഴെയുള്ള ചോട്ടകളെ വെക്കേഷൻ ക്ലാസ്സ്‌ നു പറഞ്ഞു വിട്ട കുഞ്ഞമ്മയോട് എന്ത് ദേഷ്യമായിരുന്നു !  മങ്ങി നാരുപൊങ്ങിയാലും ചില വസ്ത്രങ്ങളോടുള്ള പെരുത്തിഷ്ടമാണ് ഓർമകളോടും.  മുഷിഞ്ഞാലും ഇടാതെ ഇരിക്കാൻ തോന്നില്ല.   കഴിഞ്ഞ രണ്ടു മ

മറ്റൊരു ആസ്സാം ദുരന്തകഥ !

December 19, 2019 ഈ നോർത്ത് ഇന്ത്യൻസ് നേ കാണുമ്പോ,  പ്രത്യേകിച്ചും പട്ടാളത്തിലെ സുന്ദരീമണികളെ കാണുമ്പോ സായിപ്പിനെ കണ്ട് കവാത്തു മറന്ന അവസ്ഥായാവും എനിക്ക്.  ഒന്നാമത് ആര്യാവർഗക്കാരുടെ ആ ഫെയർ ആൻ ലവ്‌ലി ലുക്ക്‌,  സ്‌കിന്നി ജീൻസ് ഇടാൻ വേണ്ടി മാത്രം ഉണ്ടാക്കിയ കാലുകൾ..  പിന്നെ ചന്നം പിന്നം ഹിന്ദിയും പൊഹ വിടും പോലെ ആംഗലേയവും പറയാനുള്ള കഴിവ്.  പാർട്ടി കൾക്ക് ദീപിക പദുക്കോണിനെ വെല്ലും പോലെ ഒരുങ്ങാനുള്ള കഴിവ്,  ആവശ്യത്തിനേക്കാളേറെ ആത്മവിശ്വാസം ! ഒരു ശരാശരി മലയാളി പെങ്കൊച്ചിന്റെ ചങ്കിടിപ്പ് കൂടാൻ ഇതൊക്കെ മതി..  പതിവ് പോലെ ലൈറ്റുകളൊക്കെ മിന്നി തിളങ്ങി കിടക്കുന്നൊരിടത്ത് കയ്യിലൊരു ഗ്ലാസ്‌ മാങ്ങോ ജ്യൂസ്‌ ഉം പിടിച്ചു വെജ് മോമോസ് ചേട്ടൻ വരുന്നതും കാത്ത് നിക്കയാണ് ഞാനും എന്റെ തമിഴ് പാർട്ണറും,  മിസോറം കാരിയായ റുത്ത് ഉം.  വടക്ക് കിഴക്കൻ ഇന്ത്യക്കാർക്ക് മറ്റുള്ളവരെ കുറച്ചുകൂടി നന്നായി ഉൾകൊള്ളാൻ കഴിയും എന്നാണ് എന്റെ ഒരു നിരീക്ഷണം,  സാക്ഷാൽ ഗവേഷകൻ അഖിൽ എസ് നായരുമായി ചർച്ച ചെയ്ത് അവർ നേരിടേണ്ടി വന്ന നിരവധി അവഗണകളുടെയും തിരസ്കാരങ്ങളുടെയും ഉപ ഉല്പന്നമാണ് അവരുടെ സഹിഷ്ണുതയും സമഭാവവും എന്ന നിഗമനത്തിൽ എത്തി ചേർന്ന
November 24, 2018 2003 ഏപ്രിൽ ഒന്ന്,  സമയം വൈകിട്ട് അഞ്ചര  ഏതോ ഹൊറാർ മൂവി കണ്ടോണ്ടിരുന്ന ഞായർ വൈകുന്നേരം,  അച്ഛൻ,  അമ്മ, ചേട്ടൻ അങ്ങനെ എല്ലാരുമുണ്ട് ടീവീ ടെ മുന്നിൽ.   "പാറു... പോയി വിളക്ക് കത്തിക്കാൻ റെഡി ആക്കിയേ "   അമ്മ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല. പണ്ടാരം ന്റെ സിനിമ പോയി എന്ന് മനസ്സിൽ പറഞ്ഞു.  നേരെ ബാത്റൂമിലേക്ക്. കയ്യും കാലും കഴുകണം.  വിളക് തേച്ചു തിരുമണം. പൂവും വെള്ളോം വെക്കണം.   മുള്ളാൻ വേണ്ടി നിക്കറഴിച്ചതും റെഡ് കാർഡ്.  വിളക്ക് കത്തിക്കണ്ട,  സിനിമ മൊത്തം കാണാം,  അതായിരുന്നു ആദ്യ വികാരം.   "അച്ഛാ..   അമ്മാ.. എനിക്ക് പീരിഡ്സ് ആയി.  " അമ്മേടെ മുഖത്തെ ആ ഒരു എക്സ്സ്പ്രെഷൻ ,  ഇത് വരേം ഓർമ്മയിൽ നിന്നും പോയിട്ടില്ല.   ഈ ആർത്തവം അഥവാ പീരിഡ്സ് ഏഴാം ക്ലാസ്സിലെ വെക്കേഷനാണ് ലൈഫ് ലോട്ട് ഇങ്ങനെ കയറി വരണത്.  അന്നറിയില്ലായില്ലായിരുന്നു സന്തത സഹചാരിണി ആവാനുള്ള വരവാണ് അതെന്ന്.  പുത്തൻ ഉടുപ്പുകൾ,  ഒരുപാട് മധുര - എണ്ണ പലഹാരങ്ങൾ,  സ്വർണാഭരണം,  സംഗതി പൊളി ആയിരുന്നു.  പക്ഷെ പച്ചമുട്ട - നല്ലെണ്ണ കോംബോ കുടിക്കാൻ തരും.  വൗ.. മൂക്കു പൊത്തി കുടിക്കാതെ ഒരു രക്ഷേമില്ല.  പിന്നെ ഏതാണ്ട് ഒരു
September 30, 2018 വയസ്സായ ആൾക്കാരുടെ പ്രേമം കാണാൻ വല്ലാത്തൊരു രസാണ് . കണ്ണുകളൊക്ക കഥ പറഞ്ഞങ് കൊതിപ്പിക്കും . തടി ഇച്ചിരി കൂടിയോ കൂടിയോ എന്നാലോചിച്ചു ആലോചിച്ചു ഒരൂസം അതങ്ങ് തൊടങ്ങി , നടത്തം . കാണാൻ കൊള്ളാവുന്ന ആൺപിള്ളേരെ ആവുന്ന പോലെ നോക്കീം പട്ടിയെ പേടിച്ചും ക്യാമ്പസ് ന്റെ ഉള്ളിൽ കൂടെ ഒരു പ്രഭാത വായിനോട്ടം.  പക്ഷെ ആ 70 കഴിഞ്ഞ അങ്കിൾ ഉം പത്തു അറുപത്തിയഞ്ച് വയസ്സായ ആന്റി യും എതിരെ നടന്നു വരുമ്പഴേ കാറ്റിനൊക്കെ പ്രണയം മണത്തു തുടങ്ങും . അത്രേം എനർജി ആണ് . ഇടക്ക് കൈകൾ കോർത്തു പിടിച്ചു അടക്കം പറച്ചിലുകളിൽ മറ്റാരെയും ശ്രദ്ധിക്കാതെ അവർ നടന്നു പോകുമ്പോൾ അസൂയ കൊണ്ടെന്റെ അകം വേവും .   . ഞൊറിഞ്ഞു ഭംഗിയായി ഉടുത്ത കോട്ടൺ സാരിയും വട്ട കണ്ണാടി യും വലിയ പൊട്ടും  ഉള്ള ആന്റി ക്ക് പൈജാമയും ടി ഷർട് ഉം ഇടുന്ന അങ്കിൾ ന്റെ നെഞ്ചഒപ്പം ഉയരം കാണും .  ഹൃദയത്തുടിപ്പുകൾ കേൾക്കാനെന്ന പോലെ ഓരം പറ്റി ആന്റിയും ആന്റി യുടെ പതിഞ്ഞ സംസാരം കേൾക്കാന്  നീണ്ടു മെലിഞ്ഞ അങ്കിൾ ഒരിത്തിരി ചരിഞ്ഞും നടക്കുന്നത് നിർമാല്യം കാണും പോലെയാണ് .   ഒന്നും പൂജ്യവും ചേർത്ത് പത്തുണ്ടാക്കിയവർ.  പിന്നെ പിന്നെ അവരെ കാണാനായി ആ നടപ്പ് .    വൈകുന്നേരങ

ബിഹു എന്ന ആസാമി വിഷു !

April 10, 2019 മലയാളിക്ക് കേട്ടു പരിചിതമായ ഉത്സവം തന്നെയാണ് ബിഹു.  പക്ഷേ ബിഹു വിനു വീട്ടിൽ പോകാൻ പിങ്കി മോൾ ലീവ് ചോദിച്ചതോടെ ഞാൻ പെട്ടു ! ലീവ് ചോദിച്ച കൂട്ടത്തിൽ നാട്ടിൽ നിന്നും തിരിച്ചു വരുമ്പോൾ മേഘല ചാന്ദർ (സാന്ദർ എന്നും പറയുംപോലും) കൊണ്ട് വരാമെന്നു പറഞ്ഞത് കൊണ്ടു ഞാൻ ഹാപ്പി.   ഈ വിഷു പോലെ ബിഹു വും കാർഷിക ഉത്സവമാണ്. ബൊഹഗ്‌  ബിഹു എന്ന ഈ ബിഹു ഇവർക്ക് പുതുവർഷം കൂടിയാണ് .  ചെറിയ പെരുന്നാളും വലിയ പെരുന്നാളും പോലെ ഇവർക്ക് മറ്റൊരു ബിഹു കൂടിയുണ്ട്,  ഒക്ടോബർ ൽ.  കാട്ടി  ബിഹു. (വിക്കിപീഡിയ യിൽ ജനുവരി യിലുള്ള മൂന്നാമതൊരു ബിഹുവിനെ കുറിച്ച് കണ്ടെങ്കിലും പിങ്കി അതിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല. ഈ ബിഹു പിങ്കി യുടേതായതു കൊണ്ടു ഞാൻ അതിലേക്ക് പോകുന്നതും ഇല്ല )   ഇവരുടെ വിശ്വാസം ഏപ്രിലിലെ ബിഹു വിന്റെ അന്നു  ഇല കൊഴിഞ്ഞു നിൽക്കുന്ന മരങ്ങൾ വീണ്ടും തളിർക്കാൻ തുടങ്ങുമെന്നാണ്.  അന്നത്തെ ദിവസം പശുവിനെയും ആടിനെയും ഒക്കെ  മഞ്ഞൾ തേച്ചു കുളിപ്പിക്കുന്നു. ഉഴുന്ന് പൊടിയാണ് സോപ്പ് നു പകരം ഉപയോഗിക്കുക. എന്നിട്ട് പശുവിനു മഞ്ഞക്കുറി തൊട്ട് പുതിയ മൂക്ക് കയറും ഇടീപ്പിക്കും.  ഇതിനൊക്കെ പേരുണ്ട് കേട്ടോ; `ഗോരു ബിഹു´.  ഇ

കാമുകാ...

February 5, 2017 ഞാൻ ആദ്യമായി കാമുക സങ്കൽപം പങ്കു വെച്ചത് പാറു(Parvathy Das) വിനോടായിരുന്നു, ഞങ്ങളുടെ  കമലാ ദാസ് നോട്.  അവളും ഞാനും ചിലപ്പോഴൊക്കെ ഒരേ തോണിയിൽ യാത്രികരായി. എന്റെ ആദ്യ പ്രണയ നിർവചനത്തിനു ഞാൻ അവളോട് കടപ്പെട്ടിരിക്കുന്നു. "പാറൂ(Parvathi Rema Devi), എനിക്ക് ഈ വായു  പോലുള്ള കാമുകനെ വേണം.  ചുറ്റും ഉണ്ടെങ്കിലും കാറ്റടിക്കുമ്പോൾ മാത്രം തിരിച്ചറിയുന്നത്‌. "..  "എനിക്കും "  പിന്നീട് ആ അരണ മരങ്ങൾക്കിടയിൽ പ്രണയത്തെ കുറിച്ചു നാം സംസാരിച്ചില്ല.  പക്ഷേ,  ഇടക്കെപ്പഴോ ഗൗരവത്തിന്റെ മൂടുപടത്തിൽ നിന്നും പ്രണയം പതുക്കെ തല പൊക്കി.   കുട്ടികാലത്തെ ഏകാന്തത തലക്ക് പിടിച്ചോണ്ടാവാം,  ചുറ്റും എനിക്ക് മാത്രം അറിയുന്ന ഭാവനാ രൂപങ്ങൾ വളർന്നു വന്നത്. ഒരു പെൺകുട്ടിയുടെ സകല അരക്ഷിതത്വവും അവരിലൂടെ ഞാൻ ഇല്ലാതാക്കി.  എന്റെ ഓമും മിത്രനും. മിത്രൻ ആത്മമിത്രം,  സുഹൃത്ത്, സഹോദരൻ, വഴികാട്ടി. എന്നാൽ  ഓo എന്റെ കൗമാര പ്രണയമായിരുന്നു,  കന്നി പ്രണയം!.  അച്ഛൻ തന്നിരുന്ന ഡയറി താളുകൾ ഓമിനുള്ള പ്രണയലേഖനങ്ങൾ കൊണ്ടു നിറഞ്ഞു. സർവവും ഭസ്മമാക്കുന്ന തൃക്കണ്ണിലൂടെ പാർവതിയുടെ സൗന്ദര്യം നുകരുന്ന ശൈവഭാവം കാളിദാസൻ

ചക്കി പാട്ടുകൾ

March 21, 2020 കൊറോണ കോവിഡ് എന്ന് വായിച്ചും കേട്ടും ജാഗ്രതയിലിരിക്കുമ്പോ ബോറടി മാറ്റാൻ ഇച്ചിരി ചക്കി പാട്ടു കൂടി ആയിക്കോട്ടെ..   ചക്കി ജനിച്ചപ്പോ തൊട്ടുള്ള എന്റെ പ്രധാന വിനോദമാണ് "ച " പാട്ടുകൾ.  വായിൽ തോന്നുന്ന കോതപാട്ടുകളെന്നും പറയാം.   ആദ്യത്തെ ചക്കി പാട്ടു ചക്കപ്പാട്ടായിരുന്നു..  ചക്കിവാവയാണെ..  ചക്കമോളാണേ  ..   ..... .... ചക്കകുരുവാണേ..  എന്റെ ചക്ക ചുളയാണെ.. " എന്റെ ക്രീയേറ്റീവിറ്റി യെ മാനിക്കാതെ ചക്കിന്റെ ചീനു മാമൻ ചക്ക പുഴുക്കിനേം ചക്ക കൂട്ടാനെയും പാട്ടിൽ കയറ്റിയതോടെ ഞാൻ ആ പാട്ടു വിട്ടു 😪 അടുത്ത ചക്കി പാട്ടു ചക്കിടെ ഉറക്ക് പാട്ടും ചിരി പാട്ടുമാണ്  ..  "ചക്കിയെ എന്റെ ചക്കിയെ  എന്റെ ചക്കുവേ..  എന്റെ കുക്കുവേ...  മക്കുവേ..  എന്റെ രുക്കുവേ..  എന്റെ ചിക്കുവേ എന്റെ ജിക്കുവേ... " തുടങ്ങി അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങൾക്കൊപ്പവും "ക്കു" വും "ക്കി" യും ചേർത്ത് ചക്കിപ്പെണ്ണു ഉറങ്ങുന്നത് വരെയോ ബോറടിക്കുന്നവരെയോ ഞാൻ പാടും ! പുവർ ചക്കി !  ഇന്ന് പുതിയ രണ്ട് പാട്ടായി.   ആദ്യത്തെ പാട്ടു ചക്കിക്കുള്ള ചുംബന പാട്ടാണ്..  "ചുരചുന്ദരിമാരെ..   ഹെ ചുരചുന്ദ

മദേഴ്സ് ഡേ

May 10, 2020   അമ്മയുടെ പേരുമായി കൂടിച്ചേരുമ്പോൾ പെണ്ണത്തമുള്ള poweful  പേരാണ് എന്റേതെങ്കിലും   പേരറ്റങ്ങൾ തമ്മിലുള്ള വൈരുധ്യമായിരുന്നു ഞങ്ങൾ  തമ്മിൽ. അത് കൊണ്ട് തന്നെ 'അമ്മ പോസ്റ്റുകളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല.   എന്റെ ഓർമയുടെ മുക്കാൽ പങ്കിലും അമ്മ,  അമ്മയെക്കാളേറെ അദ്ധ്യാപിക ആയിരുന്നു.  ഒരു വയസ്സുള്ള എന്നെ  അച്ഛന്റെ,  കുഞ്ഞമ്മമാരുടെ, അമ്മൂമ്മയുടെ , ഒടുവിൽ ആയയുടെ അടുത്താക്കി,  സ്കൂൾ ടോയ്ലറ്റ് ൽ പാല് പിഴിഞ്ഞ് കളയുന്ന അമ്മ.   യൂണിഫോം തേച്ചു തരാത്ത,  ചോറ് കെട്ടി തരാത്ത,  കൂടെ ഇരുത്തി പഠിപ്പിക്കാത്ത അമ്മ.  രാവിലേ ഇറങ്ങി ഓടുന്ന അമ്മ,  അഞ്ചര കഴിയും വീട്ടിലെത്തതാൻ.  രാധാസ് ൽ നിന്നും രണ്ടു പാലും ഒരു തൈരും നാല് പഫ്‌സും ബാബു അങ്കിൾ ന്റെ കടേന്നു ചില ദിവസങ്ങളിൽ പച്ചക്കറിയും വാങ്ങി ഒരു ഏഴാം ക്ലാസ്കാരി കാത്തിരിക്കും.  പിന്നെ വൈകിട്ടുള്ള ചായ,  ഫ്രിഡ്ജ് ൽ നിന്നും ഒരിക്കലും തീരാത്ത മാവെടുത്തു ദോശപരീക്ഷണങ്ങൾ .. പഴദോശ,  തേൻ ദോശ,  നെയ് ദോശ,  മാഗി ദോശ...    പിറന്നാൾ സദ്യകൾ അവധി ദിവസങ്ങൾ വരെ കാത്തിരിക്കും.  അന്നൊക്കെ ആവിപറക്കുന്ന ചൂട് ചോറ് ഉം നിരവധി കറികളും വിളമ്പി മക്കളെ കാത്തിരിക്കുന്ന അമ്മമാർ,  എന്

നീലിച്ചൊരോർമ്മ...

January 13, 2020    "എന്തൊരു അമ്മയാ നീ? " "നീയൊക്കെ ഒരു അമ്മയാണോ??  " കഴിഞ്ഞ രണ്ടുമാസമായി ഞാൻ കേൾക്കുന്ന ഡയലോഗ് ൽ എനിക്ക് ഏറ്റവും വിഷമമുണ്ടാക്കുന്ന ഡയലോഗ് ആണിത്.  ആളോളുടെ വാ മൂടി കെട്ടാൻ നമുക്ക് പറ്റില്ലല്ലോ,  കേൾക്കുക തന്നെ !  ഇങ്ങനെ നിരവധി അനവധി ഡയലോഗുകൾ സ്ഥാനത്തും അസ്ഥാനത്തും കേട്ട് ഞാൻ ഇപ്പൊ എന്റെ കുഞ്ഞിനെ കുളിപ്പിക്കാറില്ല,  പബ്ലിക് ആയി കൊഞ്ചിക്കാറുമില്ല,  ആഗ്രഹം ഇല്ലാഞ്ഞല്ല,  "അമ്മകണ്ണു " വരെയുള്ള നാടാണ് നമ്മുടെ കേരളം ! കുഞ്ഞു എന്തിനു കരഞ്ഞാലും പഴി അമ്മക്കാണ്,  കുഞ്ഞിന് എന്ത് അസുഖമുണ്ടായാലും അമ്മ കഴിച്ച ആഹാരത്തിന്റെയാണ്,  അതു ഹൃദ്രോഗം മുതൽ വയറിളക്കം വരെ.  കുഞ്ഞിന് വെയിറ്റ് വെക്കാത്തതും അമ്മ കാരണം തന്നെ !  നിരവധി അനവധി ഉപദേശങ്ങളിൽ ഏത് തള്ളണം ഏത് കൊള്ളണം എന്നറിയാതെ ഞാൻ വലഞ്ഞിട്ടുണ്ട്.  എന്റെ അനുവാദത്തോടെയും അല്ലാതെയും നടപ്പിലാക്കിയ പരീക്ഷങ്ങളെ ഓർത്തു കരഞ്ഞിട്ടുണ്ട്.  കുഞ്ഞിന്റെ നിറമാണ് മറ്റൊരു പ്രശ്നം..  "കുഞ്ഞിനു അവളുടെ അച്ഛന്റെ നിറമാണല്ലോ "  തൊട്ട് "അയ്യോ..  കുഞ്ഞു കറുത്തിട്ടാണല്ലോ..  ചെവി നോക്ക്,  അവൾ ഇനിയും കറക്കും " വരേയ്ക്കും

തിരിച്ചറിവ്

August 12, 2013                  -ക്ഷമിക്കണം              :എന്തിനു?            -മനസ്സില്‍ എന്തോ തോന്നിപോയി.. എന്റെ ചിരി കളഭാതിന്റെ കുളിര്‍മയും കര്പൂരത്തിന്റെ സുഗന്ധവും മണിയടികളുടെ താളവും നിറഞ്ഞ അന്തരീക്ഷത്തില്‍ ചുവന്ന ചക്രവാളത്തില്‍ സൂര്യനോടൊപ്പം മറഞ്ഞു.             -സൌഹൃദം?              :ഞാനതില് വിശ്വസിക്കുന്നില്ല..              -"വാക്കുകളുടെ ബലകുരവ്‌ മനസാക്ഷികുത്തിന്റെ നോവാണ്" ആത്മവിനുള്ളിലേക്ക് ആഴ്ന്നിറങ്ങിയ അവന്റെ കുന്തമുന.വാതായനങ്ങള്‍ അവനു മുന്‍പില്‍ കൊട്ടിയടച്ചു ഞാന്‍ തൊഴുതിറങ്ങി.എന്തിനു ഞാന്‍? ചിന്തകളില്‍ എവിടെയോ ഒരു കൊള്ളിയാന്‍ പിളര്‍ന്നു.ചിതറി തെറിച്ച ഓര്‍മ്മകള്‍..! പിറ്റേന്നും സന്ധ്യ..              -ആത്മീയതയുടെ പുറം മോടിയില്‍ നിന്നിലെ കലാപകാരിയെ മൂടിവേക്കണോ? കയ്യില്‍ നിന്നും വഴുതി വീണ തിരി,കാറ്റിനോടൊപ്പം വഴുതി വീണ വാക്കുകള്‍.. കൊളുതിയതത്രയും കരിന്തിരികള്‍!               :സൌഹൃദം?               -എന്തിനു?അവിശ്വാസ പ്രമേയം പരാജയപെട്ടോ? അവന്റെ പരിഹാസം.                :ഉവ്വ്. ചെന്കൊടിക്ക് ഉറപ്പെകാന്‍ പെണ്‍കരുത്. എന്റെ പുതു ന്യായം.               -അമ്പലനടയില്‍ നിന്നോ? അവന്‍

ശൂർപ്പണഖാവധം

August 11, 2013  "കഥ നന്നായിരിക്കുന്നു.. .. ശൂർപണഖയോടുള്ള സ്നേഹം നിമിത്ത൦, ജേഷ്ടനോടുള്ള ക്രോധം നിമിത്തം അവളുടെ മൂക്കും മുലകളും അരിഞ്ഞു കളയുന്ന ലക്ഷ്മണൻ... ആ കുറ്റബോധമാകാം രാമ-രാവണ യുദ്ധത്തിൽ ലക്ഷ്മണനെ മരണം വരെയും കൊണ്ടെത്തിക്കുന്നത്..    വിചിത്രമായ ചിന്താധാര! എങ്കിലും ലക്ഷ്മണവിലാപം  ഹൃത്തിനെ നീറ്റുന്നു ..             മനോഹരമായ  കൈപടയിൽ എഴുതിയ പ്രതികരണം.. നീറുന്ന ഹൃദയം, പക്ഷെ തന്റെതാണെന്ന് മാത്രം,അതും എത്ര വർഷങ്ങളായി ... ഒരു നെടുവീർപ്പിന്റെ സ്വസ്ഥത!.. ഓർമ്മകൾ തീവണ്ടിപുക പുക പോലെ പിന്നോട്ട് പാഞ്ഞു.. :"സഖാവേ.., ഈ കഥ വെളിച്ചം കാണുവോ? മം.. എങ്കിൽ സഖാവിനോട് ഒരു സ്വകാര്യം പറയാം... സഖാവിനെ ഞെട്ടിക്കുന്ന ഒന്ന്!!" കലാലയ ദിനങ്ങളുടെ അവസാന നിമിഷത്തിൽ കയറിയ ഒരു ത്വര പ്രധാന അധ്യാപകന്റെ സക്ഷ്യപ്പെടുതലുകളോട് കൂടെ കവറിലാക്കി പെട്ടിയിൽ ഇടുമ്പോഴാണ്‌ വാക്കുകളിൽ കുസൃതി കലർത്തി നെഞ്ചിലേക്ക് ഒരു വാക്ക് ശരം അവൾ തൊടുത്തത്.. എന്ത് സ്വകാര്യം??!!... ചിന്തകള് പല വഴിയിൽ പാഞ്ഞു വീണ്ടും ചോദ്യചിഹ്നത്തിൽ തമ്പടിക്കുന്നു.. ചിലപ്പോഴൊക്കെ പാതി മറന്നു വെച്ച ഒരു ചിരിയിൽ, ഉടക്കിവലിക്കുന്ന ഒരു നോട്ടത്തിൽ, അറിഞ്ഞു

സ്നേഹം പടർന്നടർന്ന നീലമേഘക്കീറുകൾ..

ഇമേജ്
June 17, 2016 "പ്രിയപ്പെട്ട ശ്രീനു മോനും പാറു മോൾക്കും...  " എഴുത്തുകളെ കുറിച്ചുള്ള ആദ്യ ഓർമ്മ അതാണ്.  വായിച്ചു തീരുമ്പോഴും കൗതുകം അവസാനിക്കാതെ പിന്തുടരുന്ന വരികൾ. ഒടുവിൽ കാണും ഒരിറ്റ് സ്നേഹം പടർന്ന അക്ഷരങ്ങളിൽ ഉമ്മകൾ  കെട്ടിപിടിച്ച് ചക്കരയുമ്മ,  ആയിരം തേനുമ്മ,...  ഉമ്മ എന്ന വാക്കിനു ഇത്രയും വൈകാരികത ഉണ്ടെന്ന് തിരിച്ചറിയുന്നത് അന്നാകാം. Whatsapp ലെ emoji കൾക്ക് തരാൻ കഴിയാത്ത ഏതോ ഒരു ഭാവം ആ ഉമ്മകൾ പേറിയിരുന്നു.  കത്തുകളിൽ എല്ലാം ഉണ്ടാകും, ജിമ്മിക്ക് (വീട്ടിലെ പൂട പട്ടി, പക്ഷേ അവനെ പട്ടി എന്ന് വിളിക്കുന്നത് സങ്കടമാണ്. അവൻ മരിച്ചപ്പോ കരഞ്ഞു പനിപിടിച്ച പാർടിയാണ് ഞാനും എന്റെ പുന്നാര ചേട്ടനും. കൂടെ കളിച്ചും കിടന്നും എന്തോരം ഓർമ്മകൾ.. ) വാക്സിനേഷൻ നടത്തിയതും ചിപ്പു തങ്കമണി ആന്റിടെ കോഴിയെ പിടിക്കാൻ പോയതും കറുത്ത ചുട്ടി നെറ്റിലുള്ള കിടാവ് ഉണ്ടായതും തുടങ്ങി, പണ്ടേലിലെ മഞ്ചു ചേച്ചിയും തുളസി ആന്റിയും പടിഞ്ഞാറ്റെലെ സുനിയും സുനിതയും ഏറ്റുമാനൂരിൽ വെച്ച് ഉണ്ണി മറിഞ്ഞു വീണു മുട്ട് പൊട്ടിയതും  ഒക്കെ കത്തുകളിൽ വരും. പൊടി കുഞ്ഞമ്മയാണ് എഴുതുക, ഓർമ്മകളിൽ കുഞ്ഞമ്മയുടെ അക്ഷരങ്ങൾക്ക് അത്ര ഭംഗിയില്ല.