പട്ടാളക്കഥകൾ

November 30, 2018

"ഏക് ലോക്കൽ ഫുഡ്‌ ഹൈ.  പസൻഡ്‌ ആയേഗാ ആപ്കോ "

കൊഞ്ച് ഫ്രൈ യും മിക്സഡ് വെജ് ഉം തന്ദൂർ റൊട്ടിയും ഓർഡർ ചെയ്‌തിരിക്കുന്ന ഞങ്ങളോട് ആസ്സാമി ചേട്ടൻ മൊഴിഞ്ഞു.  കട്ട ലോക്കലായ കെട്ടിയോൻ ലോക്കൽ ഡിഷ്‌ എന്ന് കേട്ടതും ചാടി വീണു.  

ക്യാ ഹൈ വോ? 

ലേറ്റാ ഫ്രൈ.  

ലേറ്റാ വോ ക്യാ ഹൈ (ഞാൻ )

ക്പടെ ബാനത്തെ ഹൈ ഇസ്സെ.(ഉടുപ്പിൽ തൊട്ട് കൊണ്ട്)  

ബ്രൗൺ കളറുള്ള നീളമുള്ള ഒരു സാദനം. കണ്ണും മൂക്കും ഒന്നുമില്ല.  പൊളിക്കുമ്പോ പഞ്ഞി വരുന്നു. 
നാട്ടിലെ പുളിങ്കുരു ഫ്രൈ പോലെ എന്തേലുമാകും എന്ന് കരുതി.  എന്നിട്ടും സംശയം.  

വെജ് ഹൈ ന?  

ഹാ ജി.. .  വെജ് ഹി ഹൈ ! 
ഉള്ളിവഴറ്റിയതും  പച്ചമുളകിന്റെയും കുരുമുളകിന്റെയും ടേസ്റ്റും.  സംഗതി സൂപ്പർ.  പെപ്പർ മഷ്‌റൂം ന്റെ കറുമുറാ വേർഷൻ. 
വായറിയാതെ തട്ടി.  

ടാ കടന്തലിന്റെ ലുക്ക്‌ ഉള്ള കായ അല്ലെ??  നോർത്ത് ഈസ്റ്റ്‌ ലെ ജൈവ വൈവിധ്യത്തെ പ്രകീർത്തിച്ചു ഞാൻ. 
ന്തായാലും കൊള്ളാമെന്നു കെട്യോനും.  

റെസിപ്പി തപ്പിയപ്പോ ഗൂഗിൾ ചേട്ടൻ പറയുവാ സസ്യാഹാരിയായ ഞാൻ ഭുജിച്ചത് പട്ടുനൂൽ പുഴുന്റെ പ്യൂപ്പ യെ ആണെന്ന് ! 

ഇവിടുത്തുകാർക്ക് നാലുകാലില്ലാത്ത എന്തും,  മുട്ടയും പുഴുവും ഉറുമ്പും ചിക്കനും പോത്തിന്റെ തൊലിയും വരെ വെജ് ആണത്രെ !! 
എന്ത് പറയാനാ...  പാവം പാറുമോൾ !
#northeast_tales

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...