April 20, 2016 

പതിനെട്ടു വയസ്സ് തികയുന്നതിനു മുന്നേ കോട്ടയതോട്ട് വണ്ടി കയറിയത് കൊണ്ടാണോ അറിയത്തില്ല വല്ലാത്തൊരു ഇഷ്ടമുണ്ട് ഈ ജില്ലയോട്.   കോയികോടൻ ബിരിയാണി ഉം കഴിച്  മലപ്പൊറം ബാശേം പറഞ് ജീവികേണ്ട ഞാൻ എപ്പോഴാണ് ഈ സ്ഥലവുമായി പ്രണയത്തിലായത് എന്നറിയില്ല.  
അമ്മയുടെ രോഷ ഭാഷയിൽ ഈ നഗരമാണ് എന്നെ ഞാനല്ലാതെ ആക്കിയത്.  എന്റെ ഭാഷയില് ഞാൻ ആക്കിയതും. സിപ് അപ് ന്റെ പോലും രുചി അറിയാതെ പോയ സ്കൂൾ ജീവിതതിനോടുവിൽ കിട്ടിയ ആദ്യ ഹോസ്റ്റൽ ജീവിതം. ആസ്വടിച്ചുവെന്നോ അനുഭവിചെന്നോ .. 
ചങ്ങനാശ്ശേരി,  പാല,  കോട്ടയം ..  ഏറ്റുമാനൂരപ്പനും കടപാറ്റൂർ തേവരും വാഴപ്പള്ളി മഹാദേവനും മാത്രമല്ല അൽഫോൻസാമ്മ യും പാറെപള്ളി മാതാവും മനസ്സില് കുടിയേറിയത് ഇവിടെ വെച്ചായിരുന്നു 
അനുഭവങ്ങളുടെ അസംപ്ഷൻ,  ഓർമകളുടെ സെന്റ്‌ തോമസ്‌,  ആസ്വാദനത്തിന്റെ,  വനിത. 
സ്വാതന്ത്രത്തിന്റെ  അതിജീവനത്തിന്റെ വഴികളൊക്കെയും ഈ നഗരത്തിന്റെതായിരുന്നു.  സിപ് അപ്പ്‌ ന്റെയും പുളിമുട്ടായി യുടെയും രുചി നിഷേധിച്ച ബാലപാഠങ്ങളിൽ നിന്നു ഇൻഡിപെൻഡന്റ്റ്  വുമൺ  ന്റെ ഒറ്റ വഴികളിലേക്ക്.  കാലുപിഴക്കാതെ, കാഴ്ച്ചപാടുകളെ ഉൾക്കൊള്ളാൻ ആയത് സന്തോഷം. 
അക്ഷര നഗരത്തിനു വിട പറയുമ്പോൾ ഇനിയും എത്തുമെന്ന പ്രതീക്ഷയുണ്ട് . കോട്ടയംകാരൻ  നായരെ കെട്ടി (സോറി അച്ചായൻസ്,  ഇല്ലേ അച്ഛൻ വീട്ടില് കേറ്റൂല ) ഇവിടെ എങ്ങാനും കൂടാൻ പറ്റിയാലോ എന്ന അതിമോഹം.  തിരുവാർപ്പ് അമ്പലത്തിൽ പിറക്കാനിരിക്കുന്ന മകളെ കൊണ്ട് വിളക്കെടുപിക്കണമെന്ന സ്വപ്നമുണ്ട്.  ഒന്നുമില്ലെങ്കിലും തിരുനക്കര പൂരത്തിന് ജയന്റ് വീലിൽ onnu കൂടി കോട്ടയം മുഴുക്കെ കാണണം .  തോടുകൾക്കും പറമ്പുകൾക്കുമപ്പുറം കാഴ്ചകൾ ഇനിയുമുണ്ട് എന്നോര്പിക്കാൻ ഉണ്ണി ആർ കോട്ടയം കഥകളുമായി കൊതിപികുന്നു.
സന്ധ്യയുടെ നാലുമണികാറ്റിന്റെ തണുപ്പു രുചിഭേദങ്ങളുടെ നിറവു സിനിമകളുട പാതിരകാഴ്ച്ച . ഒറ്റയ്ക്ക് രാത്രി സഞ്ചാരം നടത്തി തട്ടുകടയിൽ നിന്നും പുട്ടടികുംപോഴുള്ള ആ കിക്ക്.. 
തല ചായിക്കാൻതോൾ തന്ന നന്മ,  നീലകാർമുകിൽ വർണ്നായ വാത്സല്യം.  
തിരിച്ചു വരാം ,  വരാതിരിക്കാം ..  എഴുതാത്ത വാക്കുകളിൽ നമുക്ക് ഇനിയും പ്രണയിക്കാം..  അല്ലെങ്കിലും facebook  ന്റെ ഭിത്തികളിൽ അടയാലപെടുതാത്ത യാത്രകളിൽ ആണല്ലോ നാം കണ്ടുമുട്ടിയത്. സെല്ഫി സ്റ്റിക്കുകലുടെ കാഴ്ചകൾക്ക് അപ്പുറമായിരുന്നല്ലോ നമ്മുടെ ഉപ്പും പുളി മധുരവും എരിവും ... 
ഈ കൊതി,  പറയാത്ത വാക്കുകളുടെ സൌന്ദര്യം..  അതൊരിക്കലും തീരാതിരികട്ടെ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...