നിർവ്യാജം

June 15, 2013

മഴ വല്ലാണ്ട് പെയ്യുന്നു.. മാക്രികളുടെ ഒച്ച, ചിറകൊടിഞ്ഞ ഈയാംപാറ്റകൾ.. നല്ല കുളിരുള്ള പ്രഭാതം .. എന്നൊക്കെ പറയണം എന്നുണ്ട്.. ബട്ട്‌ എന്താ ചെയ്യാ..  രാവിലെ എണീക്കുമ്പൊ  തൊട്ടു ഓട്ടപാച്ചിലാണ്.. മനസ്സിൽ തലേന്ന് കയറികൂടിയ അബദ്ധസിദ്ധാന്തങ്ങളെ കഴുകി വൃത്തിയാക്കാൻ മനസ്സില്  ഒരു കുഞ്ഞു ക്ഷേത്ര ദർശനം..  മഴയെ പുല്കി മനസ്സിനെ തണുപ്പിക്കാൻ ഒരു വിഫല ശ്രമം.. ബസ്‌ ഇറങ്ങി ദൃതിയിൽ റോഡ്‌ മുറിച്ചു കടന്നു.. 
            വൃദ്ധ യാചകൻ പതിവ്  പോലെ ഇന്നും പാലത്തിൽ ഭിക്ഷ യാജിക്കുന്നുണ്ട്.. കാവിമുണ്ടും കഷണ്ടി തലയും ഒരു പിഞ്ചു കുഞ്ഞിന്റെ  പോലെ നിഷ്കളങ്കമായ കണ്ണുകളും ചിരിയുമുള്ള ഒരു വൃദ്ധൻ.. പക്ഷേ മേൽ പറഞ്ഞതൊന്നുമല്ല, ഉള്ളിൽ നീറുന്ന ഒരു കുറ്റബോധമാണ് എനിക്കും ആ വൃദ്ധനും ഇടയിലുള്ള ബന്ധത്തിനുറവിടം o.. എപ്പഴോ മറന്നു വെച്ച ഒരു മുത്തശൻ കഥ പ്രായോഗികതയിൽ എന്നെ കുത്തി നോവിക്കുംപോഴൊക്കെ ഒരു പുഞ്ചിരി ചുണ്ടിൽ  തേച്ചു ഇടക്കൊരു കുശലാന്യേഷണവും കയ്യിൽ നാണയതുട്ടുകളു മായി ഞാനാ അപ്പൂപ്പനെ സമീപിക്കാറുണ്ട്.. ഇന്ന് ആ മഴയത്ത് ആ കഷണ്ടിത്തലയിൽ കുഞ്ഞു മഴത്തുള്ളികൾ ചിന്നി ചിതറുമ്പോൾ  വെറുതെ മറ്റൊരു വെളും ചിരിയിൽ മുഖം ചേർത്ത് മറ്റൊരു  കുശാലാന്വേഷണം :
  "മഴയല്ലേ അപ്പൂപ്പാ.. അപ്പുറത്തേക്ക് മാറി ഇരുന്നൂടെ..."
ഒരു കണ്ണീര തുള്ളി ആ മിഴികളിൽ നിറഞ്ഞു അന്നെനിക്ക് തോന്നി...
 :"നല്ലതേ വരൂ കുഞ്ഞേ.. എനിക്കും ഉണ്ട് ഒരു പേര..
പകുതി മുറിഞ്ഞ വാക്കുകൾ പൂർത്തിയാക്കാതെ ആ വൃദ്ധൻ നടന്നു നീങ്ങി.. ഏതോ നിർവൃതിയിൽ ആ മനുഷ്യൻ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. വാത്സല്യം നിറഞ്ഞ മിഴികളോടെ..
                     പക്ഷേ  അഭിനയ കല നിറഞ്ഞൊഴുകിയ എന്റെ മിഴികളെ മൂർച്ചയുള്ള മഴതുള്ളികൾ  പോലും അഭിനന്ദിക്കാൻ അറച്ചു മാറി നിന്നു ..!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...