ഒരു കടൽ സ്നേഹം!

ഞാൻ നിനക്കു തരുന്ന സമ്മാനങ്ങൾ .. 
ഒത്തിരി ചോദിക്കുമ്പോൾ ഒരുമ്മ 
പ്രണയം വീർപ്പുമുട്ടുമ്പോൾ ഒരു കത്ത് 
ഒരുപാട് കാണാൻ കൊതിക്കുമ്പോൾ
 രണ്ടു വരി കവിത 
പിറന്നാളിന് വിയർത്തുകുളിച്ചൊരു സദ്യ

നീയോ?
സൊള്ളികളിക്കാൻ മൊബൈൽ ഫോൺ 
മാറ്റ് കൂട്ടാൻ മേക്ക് അപ്പ് കിറ്റ് 
ചോദിക്കുമ്പോഴൊക്കെയും ഒറ്റിപി.. 
കണ്ണുകൾ ഉറക്കം പിടിക്കുമ്പോഴും
 പാതി മയങ്ങാത്ത ചെവി
എത്ര നൊന്താലും എടുത്തു മാറ്റാത്ത 
ഇടംകൈ തലയിണ

പോരാ പോരായെന്നു ഞാൻ..
പോരാ പോരായെന്നു നീ.. 
കുടഞ്ഞിട്ടിട്ടും തീരാത്ത പരിഭവം ;
ഇനിയും ഇനിയും വേണം സ്നേഹം 
കടലോളം വേണം സ്നേഹം!
 
ഒരു കടൽ സ്നേഹം!
തിരയടങ്ങാത്ത .. 
ആഴം അറിയാത്ത.. 
ഉപ്പ് കുറയാത്ത സ്നേഹം!..
എത്ര കണ്ടാലും പോരാത്തതും 
എത്ര പെയ്താലും തീരാത്തതും
സ്നേഹം കടലാവുന്നതു കൊണ്ട് തന്നെയാവും!. . 

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...