തിരിച്ചറിവ്

August 12, 2013

   
             -ക്ഷമിക്കണം
             :എന്തിനു?
           -മനസ്സില്‍ എന്തോ തോന്നിപോയി..
എന്റെ ചിരി കളഭാതിന്റെ കുളിര്‍മയും കര്പൂരത്തിന്റെ സുഗന്ധവും മണിയടികളുടെ താളവും നിറഞ്ഞ അന്തരീക്ഷത്തില്‍ ചുവന്ന ചക്രവാളത്തില്‍ സൂര്യനോടൊപ്പം മറഞ്ഞു.
            -സൌഹൃദം?
             :ഞാനതില് വിശ്വസിക്കുന്നില്ല..
             -"വാക്കുകളുടെ ബലകുരവ്‌ മനസാക്ഷികുത്തിന്റെ നോവാണ്"
ആത്മവിനുള്ളിലേക്ക് ആഴ്ന്നിറങ്ങിയ അവന്റെ കുന്തമുന.വാതായനങ്ങള്‍ അവനു മുന്‍പില്‍ കൊട്ടിയടച്ചു ഞാന്‍ തൊഴുതിറങ്ങി.എന്തിനു ഞാന്‍? ചിന്തകളില്‍ എവിടെയോ ഒരു കൊള്ളിയാന്‍ പിളര്‍ന്നു.ചിതറി തെറിച്ച ഓര്‍മ്മകള്‍..!
പിറ്റേന്നും സന്ധ്യ..
             -ആത്മീയതയുടെ പുറം മോടിയില്‍ നിന്നിലെ കലാപകാരിയെ മൂടിവേക്കണോ?
കയ്യില്‍ നിന്നും വഴുതി വീണ തിരി,കാറ്റിനോടൊപ്പം വഴുതി വീണ വാക്കുകള്‍.. കൊളുതിയതത്രയും കരിന്തിരികള്‍!
              :സൌഹൃദം?
              -എന്തിനു?അവിശ്വാസ പ്രമേയം പരാജയപെട്ടോ?
അവന്റെ പരിഹാസം.
               :ഉവ്വ്. ചെന്കൊടിക്ക് ഉറപ്പെകാന്‍ പെണ്‍കരുത്.
എന്റെ പുതു ന്യായം.
              -അമ്പലനടയില്‍ നിന്നോ?
അവന്‍ വീണ്ടും
               :അല്ല,അടുക്കളയില്‍ നിന്നും.
രണ്ടു ശബ്ദതരന്കങ്ങളുടെ ആവൃത്തി ഒന്നായി ചെര്‍ന്നിട്ടുണ്ടാവനം ആ ചിരിയില്‍..രണ്ടു ഹൃദയങ്ങള്‍ ഒന്നാവുന്ന അപൂര്‍വ നിമിഷങ്ങളില്‍ ഒന്ന്.എന്റെ  കയ്യില്‍ മൊബൈല്‍ വിറകൊള്ളുന്നതു..
                -മൊബൈല്‍ ബൂര്ശ്വാസിയാണ്
                :എഴുത്തും?
                -ബുധിജീവിയാണോ?
                :അല്ല,ചമയുകയാണ്..
                -ഫെമിനിസ്ടണോ?
                 :ആവാതിരിക്കാന്‍ ശ്രമിക്കയാണ്.
മുഴങ്ങുന്ന ചിരി വീണ്ടും.പുതുതായി ടാറിട്ട റോഡില്‍ ചുവന്ന വാക പൂക്കള്‍ പരവതാനി തീര്‍ത്തിരിക്കുന്നു.കനത്ത പുസ്തകങ്ങള്‍ കയ്യില്‍ മാത്രമല്ല,തലയിലും തഴമ്പുകള്‍ സൃഷ്ടിച്ചിരിക്കുന്നു.
                 -വിപ്ലവം?
                 :ബുദ്ധി മനസ്സിനെ കീഴടക്കുന്നു.
                 -ജാതി?
                 :ഒന്നാവാന്‍ വേണ്ടിയുള്ള പിളരപ്പ്.
                 -എതിര്‍പ്പ്?
                  :നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു അന്നതിനടയാലം.
                 -സൌന്ദര്യം?
                 :നിന്നിലും,എന്നിലും ഓരോ സൃഷ്ടിയിലും ദൈവം നല്‍കിയ ഗുണം.
അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു.നിറം മങ്ങിയ ആ കുപ്പയങ്ങലോ മദ്യം നിറം കൊടുത്ത ആ കണ്ണുകളോ പിന്നീട് അമ്പലപ്പടി കയറിയില്ല,
ഒരാഴ്ച കഴിഞ്ഞു പബ്ലിക്‌ ലൈബ്രറിയുടെ പടികളില്‍,കൊഴിഞ്ഞ ഇലകള്കൊപ്പം അയാള്‍ കിടപ്പുണ്ടായിരുന്നു.ചുണ്ടിലെരിയുന്ന കനല്‍ തന്റെ കണ്ണിലേക്കും തുടര്‍ന്ന് എന്റെ അന്തരത്മാവിലേക്കും അയാള്‍ പകര്‍ന്നു.എന്റെ കയ്യില്‍ മേഘസന്ദേശം പിടച്ചു.
                  :പ്രണയകാവ്യം
സന്ദേഹം കലര്‍ന ശബ്ദത്തില്‍ ഞാന്‍..
                   -പ്രണയം?
മറുപടിക്കായി അയാള്‍ കാതോര്‍ത്തു.
അയാള്‍ എന്താണ് പ്രതീക്ഷിക്കുന്നത്? എന്റെ ചുടു നിശ്വാസവും ഉയര്‍ന്ന ഹൃദയമിടുപ്പും വ്യക്തമാക്കുന്നത് എന്റെ വികാരങ്ങളെ തന്നെയാണ്,എങ്കിലും...
എന്റെ ആത്മാവിനെ ലക്ഷ്യമാക്കിയുള്ള കന്നെരു,ഉള്ളില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്ന കല്ലേറ്!

ഇങ്ക്വിലാബ് മുഴങ്ങുന്ന ഉള്ളറകള്‍!തട്ടിന്‍പുറത്ത് വിളമ്പിയ സൌഹൃദ സദ്യകള്‍!വിപ്ലവം എല്ല് നുറുക്കിയ ജേഷ്ടന്‍,കീരതുനിയിലും വിപ്ലവം സൃഷ്ടികുന്ന ഓപ്പോള്‍,ഒന്നര വയസ്സിന്റെ ഒട്ടിയ വയര്‍..
ചോപ്പ് മണക്കുന്ന ഓര്‍മ്മകള്‍!!
                     -പ്രണയം?
ഒരിക്കല്‍ കൂടി അതാവര്തിചിരികുന്നു.ഘടികാരമണികള്‍ പോലും നിലച്ചു ഉത്തരത്തിനായി ചെവി കൂര്‍പ്പിക്കുന്നു.ബീടിപുക നിറഞ്ഞ അന്തരീക്ഷത്തില്‍ ചിത കത്തിയെരിയുന്ന മണം!
അക്ഷമ അയാളെ കര്നെടുക്കുന്നതായി എനിക്ക് തോന്നി.
                      :പ്രണയം,നമുക്കിടയില്‍ ഇല്ലാത്തതും കട്ടന്‍ ചായയില്‍ അലിയതതുമായ വികാരം.
തികഞ്ഞ ബൂര്‍ഷ്വാസിയുടെ ഭാവത്തില്‍ ഞാന കല്പടികള്‍ കയറി.ഉള്ളില്‍ അര്‍ഥമില്ലാത്ത വാക്കുകള്‍ എന്നെ ന്യായീകരിച്ചുവോ? ഇല്ല..സത്യം ന്യായീകരനമാകുന്നത് എങ്ങനെ?
                       -വാക്കുകളുടെ ബലകു റവ്‌ മനസാക്ഷിയുടെ നോവാണ്,പക്ഷെ ഇവിടെ നിന്റെ വാക്കുകള്‍ ബാലവതാകുന്നു,ഞാന്‍ മടങ്ങുന്നു..
ഒരു ഭ്രാന്തനെ പോലെ ഉറക്കെ ചിരിച്ചു കൊണ്ട് അയാള്‍ പടിയിറങ്ങിയപ്പോള്‍ തിരിച്ചറിവിന്റെ നേരില്‍ പുഞ്ചിരിക്കണോ വിതുംപാണോ വയ്യാതെ ഞാന്‍ തരിച്ചു നില്‍ക്കുകയായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...