ചക്കി പാട്ടുകൾ

March 21, 2020

കൊറോണ കോവിഡ് എന്ന് വായിച്ചും കേട്ടും ജാഗ്രതയിലിരിക്കുമ്പോ ബോറടി മാറ്റാൻ ഇച്ചിരി ചക്കി പാട്ടു കൂടി ആയിക്കോട്ടെ..  

ചക്കി ജനിച്ചപ്പോ തൊട്ടുള്ള എന്റെ പ്രധാന വിനോദമാണ് "ച " പാട്ടുകൾ.  വായിൽ തോന്നുന്ന കോതപാട്ടുകളെന്നും പറയാം.  
ആദ്യത്തെ ചക്കി പാട്ടു ചക്കപ്പാട്ടായിരുന്നു.. 

ചക്കിവാവയാണെ.. 
ചക്കമോളാണേ 
..  
.....
....
ചക്കകുരുവാണേ.. 
എന്റെ ചക്ക ചുളയാണെ.. "

എന്റെ ക്രീയേറ്റീവിറ്റി യെ മാനിക്കാതെ ചക്കിന്റെ ചീനു മാമൻ ചക്ക പുഴുക്കിനേം ചക്ക കൂട്ടാനെയും പാട്ടിൽ കയറ്റിയതോടെ ഞാൻ ആ പാട്ടു വിട്ടു 😪

അടുത്ത ചക്കി പാട്ടു ചക്കിടെ ഉറക്ക് പാട്ടും ചിരി പാട്ടുമാണ്  .. 
"ചക്കിയെ എന്റെ ചക്കിയെ 
എന്റെ ചക്കുവേ..  എന്റെ കുക്കുവേ... 
മക്കുവേ..  എന്റെ രുക്കുവേ.. 
എന്റെ ചിക്കുവേ എന്റെ ജിക്കുവേ... "

തുടങ്ങി അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങൾക്കൊപ്പവും "ക്കു" വും "ക്കി" യും ചേർത്ത് ചക്കിപ്പെണ്ണു ഉറങ്ങുന്നത് വരെയോ ബോറടിക്കുന്നവരെയോ ഞാൻ പാടും ! പുവർ ചക്കി ! 

ഇന്ന് പുതിയ രണ്ട് പാട്ടായി.  
ആദ്യത്തെ പാട്ടു ചക്കിക്കുള്ള ചുംബന പാട്ടാണ്.. 

"ചുരചുന്ദരിമാരെ..  
ഹെ ചുരചുന്ദരിമാരെ.. 
ചങ്കു കവരും വാവേ ഇങ്ങള് കണ്ടിട്ടുണ്ടോ.. 
ഇങ്ങള് കണ്ടിട്ടുണ്ടോ? !

ചക്കീന്നു പേരാണ്... 
(ടും ടും ടും... )
ചക്കര മുത്താണ്..
(ടും ടും ടും.. )

ചക്കീന്നു പേരാണ് ചക്കരമുത്താണ്... 
ചക്കിലു ചിക്കിലു ചിരി കണ്ടാ
ലൊന്നു മുത്താൻ തോന്നും 
പെണ്ണിനെ മുത്താൻ തോന്നും ! "

മാപ്പിള പാട്ടിനു ഇടക്ക് മിമിക്രി കെട്ടി കുറച്ചു ഡും ടും ഡും പീ പ്പീ പ്പി ഇട്ടു മുത്താൻ തോന്നും കഴിഞ്ഞു മുത്തുമ്പോ ഓൾടെ ഒരു ചിരി ണ്ട്..  ന്റെ സാറെ... ! പിന്നെ ചുറ്റുള്ളതൊന്നും കാണൂല ! 

ഇനീപ്പോ എനിക്ക് സഹായം വേണ്ട ഒരു പാട്ടുണ്ട്.. ചക്കിക്കുള്ള ചോക്ക് പാട്ടു,  ചക്കിനെ പഠിപ്പിക്കുന്ന പാട്ടാണത്.  താഴെ കൊടുത്തിട്ടുണ്ട്,  അതിനിച്ചിരി വരി കിട്ടണം..  എഴുതിയ വരി കുറേക്കൂടി നന്നാക്കാൻ പറ്റൂങ്കി അതിനും സഹായിക്കൂലോ..  
അപ്പൊ ലേറ്റസ്റ്റ് ചക്കി പാട്ടാണ് താഴെ.. 

"ചക്ക എന്നാൽ എന്താണ് ചക്കി.. 
മുഴുത്ത മുള്ളൻ കായാണ് ചക്കി.. 

ചക്കര എന്നാൽ എന്താണ് ചക്കി.. 
കറുത്തുരുണ്ട മധുരാണ് ചക്കി.. 

ചുക്കെന്നാൽ എന്താണ് ചക്കി.. 
ഉണങ്ങിപോയ ഇൻച്യാണ് ചക്കി.. 

ചേറ്‍യുള്ളി എന്നാ ന്താണ് ചക്കി.. 
മണ്ണിനുള്ളിലെ അമൃതാണ് ചക്കി... 

ചമ്മന്തിയെന്നാ എന്താണ് ചക്കി..  
അരഞ്ഞുവന്ന സ്വാദാണ് ചക്കി.. 

ചോറെന്നാലെന്താണ് ചക്കി.. 
അരിവെന്ത മാമാണ് ചക്കി.. 

ചൂലെന്നാൽ എന്താണ് ചക്കി.. 
തറയടിക്കും പുല്ലാണ് ചക്കി.. 

ചൂരലെന്ന എന്താണ് ചക്കി.. 
നീണ്ടുപോയ പേട്യാണ് ചക്കി.. 

ചോക്കെന്നാൽ എന്താണ് ചക്കി 
വെളുത്തുനീണ്ട വിവരാണ് ചക്കി.. 

ചോര എന്നാൽ എന്താണ് ചക്കി.. 
ജീവന്റെ ചോപ്പാണ് ചക്കി.. 

ചോപ്പെന്നാൽ എന്താണ് ചക്കി.. 
ചൂര്യന്റെ നിറമാണ് ചക്കി.. 

ചൂര്യനെന്നാൽ ആരാണ് ചക്കി.. 
കിഴക്കുദിക്കും ചേലാണ് ചക്കി.... 

ചുരികയെന്നാൽ എന്താണ് ചക്കി.. 
ചേകവന്റെ വീരാണ്‌ ചക്കി.. 

ചുംബനെന്നാൽ എന്താണ് ചക്കി 
ചുണ്ടിന്റെ  നേരാണ് ചക്കി.. 

ചക്കിയെന്നാൽ ആരാണ് ചക്കി.. 
ശക്തിയുള്ള പെണ്ണാണ് ചക്കി... "

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...