കലഹാനന്തരം

കലഹം കഴിഞ്ഞു ഭർതൃവീട്ടിലേക്ക് മടങ്ങുന്ന പെൺകുട്ടിയെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
"അരുതേ" എന്ന് പറയാതെയവൾ അച്ഛന്റെ കണ്ണുകളിലേക്ക് നോക്കും..
ആ നിശബ്ദ നോട്ടത്തിന് പോലും അവൻ പിഴയിടും എന്നറിയാതെ അല്ല!..

രണ്ടാം കലഹത്തിൽ അവൾക്കറിയാം തിരിഞ്ഞു നടപ്പിന്റെ വേഗം കൂട്ടണമെന്ന്..
എന്നിട്ടും അവന്റെ കണ്ണുനീരിൽ ബുദ്ധികലങ്ങി അവൾ നിലയുറപ്പിച്ചു, അവനരികെ.

ഉള്ളിലൊരു ജീവൻ പേറിയപ്പോൾ അവന്റെ ജീവനാണ് താനെന്നവൾ വിശ്വസിച്ചു.
 താലി പൊട്ടിച്ചെറിയാൻ തള്ള ആജ്ഞപിച്ചപ്പോൾ പാവക്കൂത്തിലെ നായകനായിരുന്നു അവൻ.
വേരറ്റ അവളുടെ പുതുനാമ്പുകൾ നുള്ളി നുള്ളി അവൻ രാക്ഷസനായി;
അവന്റെ കണ്ണിലെ ക്രൗര്യം അവളുടെ ഉള്ളിൽ കനലായി ..

മൂന്നാം കലഹമൊടുവിൽ, അവൾ വീണ്ടും അനുനയത്തിന് തുനിഞ്ഞത് ക്ലിഷേ ആയ കാരണങ്ങൾ നിരത്തിയായിരുന്നു..
അതിർത്തിരാജ്യത്തെ അംബാസ്സിഡറിനെ പോലെ ജാഗരൂകമായിരുന്നു അവളുടെ മനസ്സും! ചുറ്റുമുള്ള ചിരിക്കു പിന്നിൽ കത്തിമുനയോ ബുള്ളറ്റ് ചീളുകളോ അവളെ കാത്തിരിക്കാം.
അപകടം പിണഞ്ഞാൽ നയതന്ത്രം തുണക്കുമെന്നും
സ്വരാജ്യം എന്ത് വിലകൊടുത്തും തിരികെ എത്തിക്കുമെന്നും അവൾക്ക് ഉറപ്പുണ്ടായിരുന്നു.
എത്ര ഗൂഡത്തിലും ചിരി കൈവെടിയറിയത്തെന്നു അവൾ സ്വയം ഉറപ്പിച്ചു.
സ്വരക്ഷക്കുള്ള ആയുധം അരക്കെട്ടിൽ ഭദ്രമെന്നു തൊട്ട് ഉറപ്പാക്കി .
കുഞ്ഞിനെ ഒക്കതേന്തി അവൾ കണ്ണുകെട്ടിയ നീതിയെ നോക്കി..
 കാലിൽ അണിയാനുള്ള കണകി ചിലമ്പ് ഭദ്രമായി സാരിയിൽ പൊതിഞ്ഞെടുത്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...