പൊതിച്ചോറു

2017 july 28

അയാള് ഭരിക്കാന് തുടങ്ങിയപ്പോഴേക്കും അവളൊരു നനുത്ത ഓര്‍മ്മയില് ഹൃദയം പൊതിഞ്ഞെുത്തു ...
ഞരമ്പറുത്ത വാഴയില ചൂടേറ്റു കരിവാളിച്ചിട്ടും 
ചുടു ചോറും തണുത്ത തൈരും ഭദ്രമാക്കി... 
കവിതയിലൊരാകാശം ചമച്ച് മേഘങ്ങള്ക്കിടയില് 
തറച്ച ഓര്‍മ്മകള്... 
പൊതിച്ചോറും ചുംബനവും നല്‍കി അയാളെ യാത്രയാക്കിയ ശേഷം അവള്‍ നിശ്വസിച്ചു.
ഓര്‍മ്മപ്പൊട്ടലില് മൗനമുടഞ്ഞു . 
അവള്‍ ഭാര്യയില്‍ നിന്നും കവിയായി..
അലക്കുകാരിയില് നിന്നും താത്വികയായി
മൂദേവിയില്‍ നിന്നും പ്രണയിനിയായി...
വെളിച്ചം കെടുത്തി കുളിര്‍ത്തൊരോര്‍മ്മയെ കെട്ടിപ്പിടിച്ച് മതിവരും വരെ അവളുറങ്ങി ...
അപ്പോഴും താരാട്ടിന്റെ ശീലുകളും 
ആരുടേയൊക്കെയോ ഹൃദയത്തുടിപ്പുകളും 
കേള്‍ക്കാമായിരുന്നു 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...