അശുദ്ധം

September 18, 2016

വളരെ വളച്ചൊടിച്ചു അവൾ ചോദിച്ച ആദ്യത്തെ ചോദ്യമായിരുന്നു അത്..  

ഭർത്താവിനോളം അടുപ്പമുള്ള ആൺസുഹൃത്ത് എന്ന സങ്കൽപം സമവാക്യങ്ങളിൽ ഒതുങ്ങുന്നില്ല. 

ഒരല്പം അട്ടഹാസത്തോടെ അവർ അതിനു മറുപടി നൽകി,  തോന്നുന്നതൊക്കെ അതേ പോലെ വിളിച്ചു പറയാൻ സുഹൃത്തുക്കളാടി നല്ലത്.  ഭർത്താവ് ഒരിത്തിരി അകലത്തിൽ ഒത്തിരി അടുപ്പമുള്ള വാക്കാണ്. 

അവൾ നീണ്ടി വിട്ട വായു സ്വതന്ത്രമായി. 

എനിക്ക് സുഹൃത്ത് മതി, വായിൽ തോന്നുന്നത് ജീവിത കാലം മൊത്തം വിളിച്ചു പറയാൻ ഒരു സുഹൃത്ത്. 

ബലൂണിനുള്ളിൽ  വായു നിറഞ്ഞു. സ്വതന്ത്രമെന്ന് വീണ്ടും അഹങ്കരിക്കാൻ..

തല നരച്ചവൻ ചൊറിഞ്ഞു, സ്വാതന്ത്രമാക്കപ്പെടുന്നത് അശുദ്ധമാണ്.

പച്ചില സൂര്യനെ നോക്കി വെളുക്കെ ചിരിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...