വേണമായിരുന്നു


എനിക്ക് നിന്നെ വേണമായിരുന്നു.. 
നിന്റെ പ്രണയത്തിനെ.. 
ഉള്ളിൽ കനലായെരിഞ്ഞു 
നിശബദതയെ പുകച്ചെരിച്ചു 
കവിതയായ് തളം കെട്ടാൻ... 

എനിക്ക് നിന്നെ വേണമായിരുന്നു.. 
ഉയരങ്ങൾ മോഹിച്ച,  നെറ്റിത്തടത്തിൽ 
എന്റെ ചുണ്ടുകൾ കൊണ്ടൊരു 
പാഴ്ചിത്രം കോറിയിടാൻ.. 

നിന്റെ താടിരോമങ്ങൾ 
മൂർച്ചയിൽ എന്റെ കൈവിരൽ 
ചുമപ്പിടാൻ ..  

എനിക്ക് വേണമായിരുന്നു, നിന്നെ.. 
പിന്നെയും അവശിക്കുന്ന 
ചുരുളുകൾക്കിടയിൽ 
കൈ നീർത്തി,  സ്വാന്തനം മെല്ലെ 
അരിച്ചിറക്കാൻ.. 

ശബ്ദമറിഞ്ഞ നിൻ,  രുചി 
മണം,  ആഴം പച്ചേന്ദ്രയങ്ങളും 
നിറച്ചു പെയ്യിച്ചു വലിച്ചെറിയാൻ.. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...