ശേഷിപ്പ്...

February 3, 2013

  
മഷി തണ്ടുകളില്‍ ബാല്യം തെറ്റുകള്‍ മറന്നു..
കൌമാരം തെറ്റുകള്‍ക്കും ശരികള്‍ക്കുമിടയില്‍ 
വാക്പയറ്റി തെളിഞ്ഞു..
യൗവനം തിരിച്ചറിവിന്റെ നേരില്‍ 
അക്ഷരങ്ങല്‍ക്കൊക്കെയും വിട ചൊല്ലി 
മൌനത്തില്‍ കനവുകള്‍ ചാലിചെടുത്തു ..

പട്ടുടുപ്പിനു നിറം മഴവില്ലിന്റെത് വേണം 
മഴവില്ല് കണ്ണാടി പൊട്ടില്‍, ഉച്ചവെയിലില്‍ 
ഉമ്മറത്തും വേണം..
കുയിലിട്ട മുട്ടകള്‍ നിനക്ക്..
കഥകളില്‍ കാക്കയും പൂച്ചയും വേണം ..
വളപ്പോട്ടുകളില്‍ നമുക്ക് സ്നേഹം അളക്കാം 
തീപ്പെട്ടി പടങ്ങള്‍ പക്ഷെ അനിക്ക് വേണം..

പുത്തന്‍ പാവാടയില്‍ ഒരിത്തിരി ചോപ്പ്..
നിന്റെ മിഴികളില്‍ ഒരൊത്തിരി നാണം 
കണ്ണ്‍പൊത്തി ക്കളി ഇനി വേണ്ടത്രേ..
കുന്നിക്കുരുക്കളില്‍ കവിതകള്‍ മാത്രം..
മൌനത്തില്‍ നിന്റെ ചിരി കുതിര്‍ന്നു..
ഉള്ളില്‍ പിടക്കാന്‍ തുടങ്ങിയിരുന്നു 
നിന്റെ കരിമിഴികള്‍..
ചുണ്ടിലെ തേനോടും മിഴിപ്പീലിയോടും 
മോഹം,മയില്‍പ്പീലികളില്‍ കൊടും വര്‍ണ്ണം 

നിന്റെ നിനവുകള്‍ക്കും എന്റെ കനവുകള്‍ക്കും 
കൂട്ടിരിക്കാന്‍ ഉപ്പുമാങ്ങയും 
മഞ്ചാടി കുരുവിനും നേരം പോരത്രെ.
നിന്റെ പകലുകള്‍ക്കും എന്റെ ഇരവുകള്‍ക്കും 
ഒരേ മുഖം,പക്ഷേ നാം  രണ്ട്‌..
 ഇനി വാക്കുകള്‍ക്ക് എന്തര്‍ത്ഥം?
നാം എഴുതിയ വരികളില്‍ ഹൃദയം 
മറന്നുവെച്ചു പുലമ്പാം, കണ്ണിമാങ്ങകളെ 
പാടെ മറക്കാം...,വിട !!
http://wwwentechinthakal.blogspot.in/2013/02/blog-post.html

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...