അകന്നടുത്ത്

February 16, 2020

  എത്ര അകലെയാണ് നാം 
ഇത്ര അടുത്തിട്ടും  അത്ര തന്നെ അകലെ ! 

അടിമയുടെയും ഉടമയുടെയും ഉടമ്പടി 
നമുക്കിടയിൽ ഇല്ലെന്നു നൂറാവർത്തി പറഞ്ഞിട്ടും 
ഞാനൊഴികെ മറ്റെല്ലാം നിന്റേതാവുന്ന നേരങ്ങളിൽ,  ലാവ ഒഴുകി മറയാറുണ്ട് 
നീ അറിഞ്ഞിരിക്കില്ല.. 

നാം നാമെന്നു നൂറുരി,  നാം രണ്ടെന്നു പഴമൊഴി 
പതിരില്ലാഞ്ഞിട്ടാവാം ഉപ്പുനിറഞ്ഞു മുറ്റിയ 
അരികൾ നന്നേ മെലിഞ്ഞു പോയത്.. 

അർഥം വെച്ചും പറഞ്ഞും വാക്കുകളൊക്കെ 
അർധമറ്റു പോകുന്നു.  
കൂട്ടിക്കെട്ടി വലിഞ്ഞു നീണ്ട കമ്പികൾ 
പൊഴിഞ്ഞ ശ്രുതികളെ ഓർത്തു അമ്പരക്കുന്നു ! 

നീയും ഞാനും തുടക്കവും ഒടുക്കവും, 
ഇടക്കെപ്പോഴോ നാമാകുന്ന നിമിഷങ്ങളാണ് 
കോമാളികളായി ചിരിച്ചുല്ലസിക്കുന്നത് 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...