മതി ഭ്രമം

 October 9, 2016

നീയാണ് പറഞ്ഞത് 
നീ എന്നെ സ്നേഹിക്കുന്നു എന്ന്.. 
ഞാൻ തലയാട്ടി...  
മൗനം ചോദ്യങ്ങൾ കൊണ്ടെന്നെ വീർപ്പുമുട്ടിച്ചു! 

കേട്ടു മറന്ന സ്നേഹവാക്കുകൾ ഓർത്തു 
ബുദ്ധി തലയറിഞ്ഞു ചിരിച്ചു..
സ്നേഹിച്ചോട്ടെ, മതിയാകുവോളം മാത്രമല്ലേ ! 

നീ സ്നേഹിക്കുന്നത് എന്തിനെയാവും ? 
എന്റെ ഉടലിനെ.. 
നിനക്കെതിരെ തിരിയാത്തിടത്തോളം 
എന്റെ വാക്കിനെ.. 
നീ ആസ്വദിക്കുവോളവും 
എന്റെ ഭ്രാന്തിനെ... 

നിന്റെ പ്രണയത്തിന്റെ വേലിയേറ്റത്തിലും 
എന്റെ തുരുത്തുകൾ... 
വിഭ്രാന്തിയുടെ മതിൽ കെട്ടുകൾ.. 
തനിച്ചിരിപ്പിന്റെ നോവുകൾ.. 
ബാക്കി നില്പുണ്ടാവും! 

അപ്പോഴും കൂട്ടുകാരാ..  
നീ പറയുക, എന്റെ മതിഭ്രമങ്ങൾ 
നിനക്ക് മതിയാവില്ലെന്നു!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...