ചെങ്കൽ

September 26, 2016

    നഷ്ട പ്രണയത്തിന്റെ
പൊടിഞ്ഞു തുടങ്ങിയ കുമ്മായ ഭിത്തികൾക്കുള്ളിൽ.. 
പേറ്റു നോവെടുത്തവൾ  കിടന്നു പുളഞ്ഞു.. 
ആദ്യവരിയിലൊരു കവിത ഗുഹാമുഖത്ത് ത്രിശങ്കുവാകുന്നു... 

വേദന ചാവുകടലിൽ ഉപ്പ,ലകൾ തീർത്ത് 
പിന്നോട്ടാഞ്ഞു പൊക്കിൾ കയറിനെ ചുറ്റിപിടിച്ചു..
തല കണ്ട ജീവന്റെ പിന്നാമ്പുറം.
ഭ്രൂണം പിന്നൊഴുക്കിൽ പിരിഞ്ഞു..
ഒരു വട്ടത്തിൽ,  കുറിയ നീളത്തിൽ അവർ കണ്ടുമുട്ടും വരേയ്ക്കും... 

ശ്വസം മുട്ടി ഒരു പെണ്മുട്ട, കാത്തിരിപ്പ് അവസാനിയ്ക്കുവോളം.. 
ഒരു പഞ്ഞിക്കെട്ടിൽ കവിത ചോപ്പ് പടർത്തിയുറങ്ങി.. 
ചാപിള്ള, മണ്ണെണ്ണ മണത്തിൽ ഒതുങ്ങി..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...