അഹം

2010

പ്രണയം അക്ഷരങ്ങളോടാണ് 
ആരാധന ചിന്തകളോടാണ് 
സൗഹൃദം നന്മ സ്ഫുരിക്കുന്ന മനസ്സുകളോടും 

കാർക്കശ്യം പൈതൃകം നഷ്ടമാവാതിരിക്കാൻ 
കുസൃതി മറ്റൊരു ആട്ടിൻതോലാണ്.. 
വിപ്ലവം എന്റെ ചിതക്കുള്ള അഗ്നിയാണ് 
ഞാൻ മറ്റൊരു ഭ്രാന്തിയാണ്.. 

എന്റെ രക്തത്തിൽ ശ്വേതാണുക്കൾ കുറവ് 
എന്റെ വിപ്ലവത്തിൽ ചോരയും കണ്ണീരും കുറവ്
എന്റെ ഭാഷയിൽ അഗ്നി കുറവ് 

എന്റെ വാക്കിന് ഞാൻ മാത്രമിര 
എന്നിട്ടും മറ്റൊരു ഗാന്ധിയായി 
ഞാൻ, കാക്ക തൂറുന്ന പ്രതിമയായി.. 

നിന്റെ വേർപിലാണ്‌ ഞാൻ ജനിച്ചത് 
നിന്റെ ജല്പനങ്ങളിലാണ് ഞാൻ വളർന്നത് 
നിന്റെ കണ്ണീരും കിനാവും എന്നിലൂടാണ് 
നീ മറന്നത്,  എന്നിട്ടും... 

നമുക്കിടയിൽ ഈ മതിൽ !
ഉയർന്നു പൊങ്ങി വളഞ്ഞുപുളഞ്ഞു, 
രണ്ടറ്റവും കൂട്ടി മുട്ടും മുന്നേ, 
തടവറ ക്കു മീതെ നമുക്കുയരണം. 


 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...