ജല്പനം

January 26, 2013

കുത്തിയൊലിച്ചിറങ്ങുന്ന
ഏതു മലിന രക്തത്തിലാണ്
നീ എന്റെ വജ്രക്കലിനെ
മറച്ചുവെച്ചിരിക്കുന്നത് ?!
ഏത് ഇരുണ്ട പാറച്ചീളുകള്‍ക്ക്
മുറിപ്പെടുതാനാണ്
നീ എന്റെ ഹൃദയത്തെ
വലിച്ചെറിഞ്ഞത്?!
പാറയില്‍ പുഴുവരിച്ച ,
കോഴിക്കു മുല വന്ന ദിവസങ്ങളില്‍..
പാതിരാക്കോഴികള്‍ കൂകി തുലച്ച
'അമാവാസി'കളില്‍..
'ഡ്രാക്കുള'യേയും  പ്രണയിച്ചു
കടവാവല്‍ക്കൂട്ടങ്ങളെ തേരോടിച്ചു
വന്നിറങ്ങുന്ന ഏതോ ഗന്ധര്‍വന്റെ
കാല്പാടുകള്‍ക്കായി 
കാത്തിരുന്നപ്പോള്‍...
ഞാന്‍ മറന്നു പോയിരുന്നു..
അന്ധകാരത്തിന്റെ കറുത്ത
മേഘങ്ങള്‍ക്കിടയില്‍, ചന്ദ്രനും
 കൊഞ്ഞനം കുത്താന്‍ അറിയാമായിരുന്നുവെന്ന് !!!!.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...