പ്രണയപർവ്വം

2012

ഞാൻ നിന്റേതായിരുന്നില്ല; 
നിന്റേതാകുമോ എന്നു 
ശങ്കിച്ചപ്പോഴും ഞാൻ 
എന്റേതു മാത്രമായിരുന്നു.. 

പാതിയടഞ്ഞ മിഴിയിലും 
പാതിതുറന്ന അധരങ്ങളിലും 
നിനക്കജ്ഞനായവൾ,  (ചിലപ്പോഴൊക്കെ എനിക്കും )
ചുംബനങ്ങൾ ഏറ്റുവാങ്ങുമ്പോൾ 
ഞാൻ തിരിച്ചറിഞ്ഞിരുന്നു.  
എന്റെ ആത്മകഥക്ക് 
നിന്റെ കണക്കുപുസ്തകത്തേക്കാൾ 
തിരുത്തലുകൾ വേണ്ടി വരുമെന്ന്..  
ഇനിയും അക്ഷരങ്ങൾ പിഴക്കുമെന്നു, 
കൂട്ടലുകളും കുറക്കലുകളും നടത്തി, 
ബാക്കി വന്ന സ്വപ്‌നങ്ങൾ, 
ബാലികാക്കകൾ വീതിച്ചെടുക്കുമെന്നു... 

എനിക്കറിയാം,  നിഴലാട്ടത്തിന്റെ 
മറുകരയിൽ,  പെയ്തൊഴിഞ്ഞ  
ഹതഭാഗ്യത്തെ നോക്കി നീ 
ഇരിപ്പുണ്ട്,  ഒരു മിഴിയിൽ ആഹ്ലാദവും 
മറു മിഴിയിൽ നഷ്ടവും പേറി, 
കോടി,  വിരിഞ്ഞ ചിരിയുമായി.. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...