ഈയിടെയായി..

May 16, 2019

..
ഈയിടെയായി അവളെന്നെ തിരഞ്ഞു എത്താറില്ല.  
അവളെ ഞാനും മറന്നു പോകുന്നു 
അവളൊഴുകിയ ഇടങ്ങളിൽ മെല്ലെ ഞാൻ ഒളിഞ്ഞു നോക്കാറുണ്ട്..  
അവൾ ബാക്കി വെച്ച രുചികൾക്കായ് രസമുകുളങ്ങൾ കൊതിക്കാറുണ്ട്..  
അഴിഞ്ഞഴിച്ച വേഷങ്ങളിൽ ഒക്കെയും അവൾ പ്രണയിച്ചിരുന്നു.. 
ഘോര വിഷാദത്തെ,  
ചിതറിത്തെറിച്ച കണ്ണാടി പൊട്ടിനെ.. 
കണ്ടുമുട്ടിയപ്പോഴൊക്കെയും കുതിച്ചു പാഞ്ഞവൾ.. 
അടക്കി നിർത്താൻ പാടുപെട്ടവർ കെട്ടിയ 
അണ്കളെ  കുത്തിനോവിച്ചു സ്വയം മുറിവേറ്റവൾ.. 
ശുഷ്കമായി ഒഴുകി ഒടുവിൽ ഞാൻ ആയവൾ.. 
നീർച്ചാലായ് നിലം പറ്റുമ്പോഴും ഒഴുകാതിരിക്കാൻ
 ആവതില്ലെന്നു കണ്ണീർ പോലെ 
ഒളിച്ചിറങ്ങുന്നവൾ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...