എവിടെയാകും പ്രണയം പൂക്കുക ?

January 30, 2017

ഓർമ തളം കെട്ടിയ ശ്മശാന മതിൽകെട്ടിൽ.. 
നിന്റെ അമ്ലം പുരട്ടിയ വാക്കിൽ 
തുളഞ്ഞുപോയ മേഘക്കുപ്പായത്തിൽ... 
സമവാക്യങ്ങൾ നിറം മാറ്റിയ  സന്ധ്യാകാശത്തിൽ...  
രസം കെടുത്തിയ രസതന്ത്ര സൂത്രങ്ങളിൽ.. 
എങ്ങനെയാണ് പ്രണയം പൂക്കുക !!

കൃഷ്ണമണികൾ ഈറനണിഞ്ഞു മാത്രം തിളങ്ങിയൊലിക്കുമ്പോൾ.. 
പ്രണയം ഒലിച്ചിറങ്ങി നനക്കുന്നത് 
കുത്തി മടുത്ത വെള്ളപൊടിച്ചീളുകൾ പോലും അറിയാറില്ല.. 
ഉറുമ്പെടുക്കുന്ന സന്ദേശങ്ങൾ മധുരിച്ചതാണോ മരിച്ചതാണോ എന്ന് മസ്തിഷ്‌കം ചോദിക്കാറില്ല..  

മറന്നിട്ടത് നിന്നെയല്ല,  എന്നെയാണ്.. 
പിന്നെ എന്തെഴുതാനാണ്.. 
എങ്ങനെയെഴുതാനാണ്...  

ഉറുമ്പുതീനികളെ നമുക്ക് വളർത്തിനോക്കാം... 
മധുരം തിരഞ്ഞെത്തുന്നവ മരിച്ചുപോവട്ടെ..
ശവം തിരഞ്ഞെത്തുന്നവ നമുക്കായി
താജ് മഹൽ തീർക്കട്ടെ..
അവിടെ ശവം നാറി പൂക്കൾ പനിനീർ നിറത്തിൽ പൂക്കും.. 
നമ്മുടെ പ്രണയം മണക്കും !

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...