എവിടെയൊക്കെയോ

എവിടെയൊക്കെയോ 
എന്റെ ഹൃദയത്തിൽ തന്നെയാകാം 
ജനിക്കാൻ മരിച്ച മനുഷ്യരെയോർത്ത് 
ഞാൻ നെടുവീർപ്പിടുന്നു.. 

എവിടെയൊക്കെയോ 
എന്റെ ഹൃദയത്തിൽ തന്നെയാകാം 
മരിക്കാൻ ജനിച്ച മനുഷ്യരെയോർത്ത് 
ഞാൻ ആഹ്ലാദിക്കുന്നു ..

എവിടെയൊക്കെയോ 
എന്റെ ബുദ്ധി തുരുമ്പെടുക്കാത്തതിനാവാം 
മുളക്കാൻ മടിച്ച പ്രണയത്തെ കുറിച്ചോർത്തു 
ഞാൻ കവിത കുറിക്കുന്നു.. 

എവിടെയൊക്കെ 
എന്റെ ബുദ്ധിമുട്ടുകളിലാവാം 
തല ചായ്ക്കാൻ ഇടം തേടുന്നവരിൽ 
ഞാൻ സഹതപിക്കുന്നു.. 

എവിടെയൊക്കെ 
എന്റെ വീട്ടിൽ തന്നെയാവാം 
കെട്ടിയ താലിക്കുള്ളിൽ ഒരു പെണ്ണ് 
നട്ടം തിരിയുന്നു...  

എവിടെയൊക്കെയോ
മഞ്ഞവട്ടങ്ങളിൽ നിന്നാവാം 
പറയാനരുതാത്ത നീറ്റലുകൾ 
കണ്ണടച്ച് ഇളിച്ചു കാട്ടുന്നു.. 

എവിടെയൊക്കെയോ
നമുക്കിരുവശവും ആവാം 
നിലവിളിക്കാൻ കഴിയാത,വർ 
മരിച്ചുവീഴുന്നു... 

എവിടെയൊക്കെയോ 
ജാലകങ്ങൾ തുറന്നിട്ടാവാം 
വാതിലുകൾ നാം കൊട്ടിയടക്കുന്നു 






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...