ലഹരി

വെട്ടിയിട്ട മരവലയങ്ങൾക്ക് 
ആയുസ്സിന്റെ വരയറിയാം 
തുള വീണ സഞ്ചികൾക്ക് 
ശ്വാസത്തിന്റെ കിതപ്പും. 

പുകച്ചുരുളുകൾക്കിടയിൽ 
മുഖം മറച്ച ആത്മാക്കൾ 
സ്വർഗ്ഗവാതിലിൽ മുഖമമർത്തി 
തേങ്ങുന്നുണ്ടാവും. 

കരളിന് വലിപ്പം പോരാഞ്ഞോ 
പ്രണയത്തിന്റെ കരളലിയാനോ 
ഈ കുട്ടിക്കളി? 

ഡിസംബർ ന്റെ തണുപ്പകലാൻ 
ഒരു സ്കോച്ച് വിസ്കി 
മരണത്തിന്റെ തണുപ്പകറ്റാൻ 
ഐ സി യൂ വിന്റെ മരവിപ്പ്!

കുത്തികയറാൻ വാക്കുകൾക്കാവാഞ്ഞാവാം 
ആ സിറിഞ്ചിൻ മുനയിലഭയം 
ഹൃദയരക്തം കടുപ്പിക്കാൻ 
സിരകളിൽ വിഷം പടരണം പോലും 

നോക്കുകൂലി വാങ്ങി 
കാഴ്ചക്കാരനായി മാറാതെ 
ആ മൂപ്പിലാൻ മറ്റെന്തു ചെയ്യും? 

തലയിലെഴുതി താഴേക്കു 
പടച്ചുവിട്ടപ്പോൾ 
പടച്ചവനും കരുതിക്കാണില്ല 
ഇങ്ങനെയും പിഴച്ചു പോവുമെന്ന്. 

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...