രുചികൂട്ടുകൾ

June 10, 2016

ഭക്ഷണം ഒരു വികാരമാണ്,  സ്നേഹം പോലെ- എത്ര കിട്ടുന്നോ അത്രയും സന്തോഷം ! ആരിൽ നിന്ന് എത്ര അളവിൽ ഏതു രുചിയിൽ,  ഇതെല്ലാം ആ സന്തോഷത്തിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാക്കും.  
സ്നേഹം ആസ്വടിച്ചിടുന്ടെങ്കിൽ,  ( അനുഭവിക്കുക എന്ന വാക്ക് തൽകാലം മാറ്റി വയ്കട്ടെ! ) മനസ്സിലാകും അതിനെകാൾ വലിയ ഏകാഗ്രതയും സമർപണവും ധ്യാനവും മറ്റൊന്നില്ല.  ഭക്ഷണവും അങ്ങനെ തന്നെയാണ് എന്നാണു എന്റെ ഒരിത് ! 

പഠിച്ചു പ്രാന്താവുന്ന വൈകുന്നേരങ്ങളിൽ പരീക്ഷാ പേടി തലക്ക് പിടികുംപോൾ ഹോസ്റലിലെ പ്രാർഥനാ മുറിയോളം ശാന്തത നല്കാൻ ഒരു സ്കൂപ്പ് ഐസ് ക്രീം നു കഴിഞ്ഞിരുന്നു.  ജീവിതത്തിലെ ഒട്ടു മിക്ക ഫ്രസ്‌റ്റെഷനും ഇറക്കി വെച്ചത് തണുത്ത മുറിയിലെ ആവി പറക്കുന്ന ഭക്ഷണം പ്രിയപെട്ടവർകൊപ്പം പങ്കു വെച്ചപ്പോഴും..  

തളർനെത്തുന്ന ശനിയാഴ്ച രാത്രികളിൽ ആരെയോ ബോദ്യപെടുതാൻ വിളക്ക് തൊഴുത് അണച്ച് അടുക്കള യിലേക്ക് ഓടുമ്പോൾ ചൂടുള്ള കഞ്ഞിയും പയറും  പാത്രത്തിലേക്ക് പകർന്നു വെച്ചിട്ടുണ്ടാകും അച്ഛൻ.  ആ വർണന പലകുറി കേട്ടിട്ടാവണം പ്രിയ എഡിറ്റർ ശനിയാഴ്ചത്തെ കഞ്ഞികുടിക്കായുള്ള എന്റെ ഓട്ടങ്ങളെ enjoy kanji എന്ന ഒറ്റ വാചകത്തിൽ വാത്സല്യപൂർവ്വം പരിഹസിചിരുന്നത്.  ആ കഞ്ഞിയോളം രുചി കോഫി ഹൗസിലെ വിഭവങ്ങൾക്ക് കിട്ടില്ല സർ,  വീട്ടുകാരടെ കാത്തിരിപ്പിന്റെ സുഖം ഉണ്ടതിന്, എനിക്ക് ഒരാഴ്ചത്തെ പരദൂഷന വേളയും എന്ന് മനസ്സില് പറഞ്ഞത് കേട്ടിരികുമോ അദേഹം ? 
പിന്നെയുമുണ്ട്..  നത്ത് മോൾ അരികിൽ ഉണ്ടാകുമ്പോൾ രുചി വയ്കുന്ന മദാലസ..  മൂന്നു ബട്ടർ നാൻ ബട്ടർ പനീർ / ബട്ടർ ചിക്കൻ ഓർഡർ ൽ അടികളെല്ലാം ഒത്തുതീർപാക്കിയിരുന്ന നസ്രാണി ആങ്ങള,  എന്ത്‌ പരീക്ഷികുംപോഴും എനിക്കും അത് തന്നെ ഒരു പ്ലേറ്റ് കൂടി പോരട്ടെ എന്ന് കണ്ണടച് പറയുന്ന ആർടിസ്റ്റ് ബ്രോ..  ഭക്ഷണം മനോഹരമായ ഓർമ കൂടിയാണ്..  
അല്ലെങ്കിൽ ഒറ്റക്കായ ഒരു പകലിൽ താഴെ വീണ മാമ്പഴങ്ങളെ പെറുക്കി എടുത്ത് ചേട്ടൻ ( ശ്രീനു തന്നെ !!) ഉണ്ടാക്കി തന്ന ജ്യൂസ്‌ നും ബുൾസ്‌ ഐ ക്കും രസമുകുളങ്ങളെ ഇന്നും നനക്കാൻ കഴിയുമായിരുന്നില്ല. (ഈ ശ്രീനുവാന് പണ്ട് പപ്പടം കാച്ചിയത് ഇപ്പോഴും പപ്പദവട്ടമായി വയറ്റിൽ കൊണ്ട് നടകുന്നത്. ളെല്ലു അല്ലു !!) അല്ലെങ്കിൽ  ഇഷ്ടമില്ലെങ്കിലും പിറന്നാൾ ആശംസക്കൊപ്പം അനിയൻ കുട്ടൻ മറക്കാതെ തരുന്ന മിടായികളെ ഇത്രമേൽ സ്നേഹിക്കുമായിരുന്നില്ല.  ഓറഞ്ച് പൊളിക്കുന്ന മണം പോലും ലിച്ചുവിനുള്ള റ്റെലെപതി ആയിമാരുമായിരുന്നില്ല.  അമ്മൂമ്മയുടെ ഉത്രാട രാത്രിയിലെ ഉപ്പേരി വരുക്കലിന്റെ മണം ജനിക്കാൻ പോണ ന്റെ കൊച്ചിന് മിസ്സാവുമല്ലോ ഓർത്ത് എത്ര തവണ നെടുവീര്പിട്ടിരിക്കുന്നു !! ഒന്നുമില്ലേലും പുട്ടും പഴോം കുഴച് പുട്ടാലു അമ്മാവന് എത്ര ഗുഹകലുണ്ടാക്കിയിരിക്കുന്നു.  എത്ര ഉരുളകളിൽ കുഞ്ഞമ്മ കഥകളുടെ കിളിമുട്ടകൾ രുചിചിരിക്കുന്നു... 

അല്ലെങ്കിലും കോഴി മുട്ടയിടും മുൻപേ പച്ച മുട്ട ആര് കക്കുമെന്നും ആര് കുദിക്കുമെന്നും തീരുമാനിച്ചിരുന്ന ഒരു അവർണനീയമായ കുട്ടികാലം ഉണ്ണിക്കൊപ്പം ഉണ്ടായിരുന്നു എനിക്ക് എന്നല്ലേ ഇടക്കൊക്കെ എന്നിലെ സസ്യഹാരിയെ പുച്ചിക്കാൻ നിങ്ങളൊക്കെ പറയാറ് !!  
പിന്നെ തടിചൂന്നും മെലിഞ്ഞൂന്നും ഒക്കെയായി എന്തെല്ലാം കേക്കാരുണ്ട് ഓരോ സന്ദർശനങ്ങൾക്കും.. 
അപ്പൊ പറഞ്ഞു വരുന്നത് ഭക്ഷണം സ്നേഹമാണ്നി..  അപ്പാ,  മൈ സ്വീറ്റ് ഹാർട്ട് പോക്കറ്റ്‌ മണി ഇച്ചിരി കൂട്ടാൻ റെഡി ആയിക്കോ..  നിക്ക് ആര്യാസ് അങ്ങ് ബോദിച്ചു !!എല്ലാ ദിവസോം വൈകിട്ട് കഴകൂട്ടതെക് വണ്ടി കേറി അപ്പനെ അങ്ങ് സ്നേഹിച്ചുകളയാന   മോൾടെ പ്ലാൻ !! 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...