കഞ്ചാവ് മണക്കുന്ന പെണ്ണിനെ കെട്ടണം

November 19, 2016

എനിക്കു നിന്റെ തീണ്ടാരി പാത്രമാവണം.. 
ചെമ്പരത്തിയും ഗുൽമോഹറും ചെമ്പനീറും 
നിറം കൊടുത്ത ചോപ്പിനെ ഏറ്റു വാങ്ങണം !
രഹസ്യങ്ങളിലേക്ക്  ഇറങ്ങി വന്നു 
മറഞ്ഞിരുന്ന വിഹ്വലതകളെ  നിറച്ചിറങ്ങി പോണം... 
ഒതുങ്ങികൂടലിന്റെ സിന്ദൂരം പറന്നിറങ്ങാത്ത വഴികളിൽ,
പടരാത്ത അരക്ഷിതത്വത്തിൽ,
നിന്റെ ഒപ്പം ആരുമറിയാതെ നടക്കണം..  
മഴ നനഞ്ഞും വെയിൽ കൊണ്ടും ചീറി പാഞ്ഞും
നീ എന്നെ മറക്കണം ! 
ആ മറവിയിലാകും എന്റെ പ്രണയം ചോക്കുക..  പൂക്കുക..  
തുളുമ്പാതെ ഒഴുകിയകലാൻ കാത്തുനിൽക്കുക...!!

(തിരുത്തുകൾ നിറഞ്ഞ തുരുത്തിൽ നിന്നും...!!)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...