മീനുകൾ മിണ്ടാതിരുന്നവർ ...

June 14, 2016

ഞാൻ ഇന്നും തടവിലാണ്,  
ഇന്നലെ ആ ചില്ലു ഭരണിയിൽ... 
ജാലകങ്ങളിലെ കൗതുക കാഴ്ചയിൽ..

ഇന്നു നിന്റെ നിശ്വാസനീരിൽ 
പ്രണയം ചെകിളപൂക്കളെ വിടർത്തുമ്പോൾ..
പറന്നുയരുന്ന നീലാകാശത്തിലും 
ഞാൻ നിന്റെ, എന്റെ ശ്വാസനിശ്വാസങ്ങളിൽ.. 
മോഹജലങ്ങളിൽ ... 


പിന്നെ എവിടെയോ മറന്ന 
പുഴയാഴങ്ങളിൽ... 
സൗവർണമുറ്റിയ മേനിയിൽ.... 
ചുംബനമീനുകൾ പിളർന്ന മേഘകീറിൽ... 
ചെതുമ്പലുകൾ അടർത്തി നീലിച്ച 
വരാലുകൾ പുളഞ്ഞു 
മാറുന്ന വരിയാഴങ്ങളിൽ...

ഇനിയുമീ സ്വാതന്ത്ര്യതിന്റെ തടവറയിലാണ്.. !

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...