ദൈവങ്ങൾക്ക് ചായമടിക്കുന്നവൾ

March 22, 2019

ദൈവങ്ങൾക്ക് ചായമടിക്കുന്ന തിരക്കിലായിരുന്നു അവൾ.. 
മുഖം തിരിച്ചു വഴിപോക്കരുടെ കൗതുകകണ്ണുകളിലേക്ക്  നോക്കിയതേയില്ല..  
ക്യാമറകൾ ഒപ്പിയെടുക്കുമ്പോഴും
 വിറ്റു തീരാത്ത വിഗ്രഹങ്ങളുടെ കണക്കെടുത്തു ചിരി മാഞ്ഞു നിൽക്കുകയായിരുന്നു.. 
തൊട്ടപ്പുറത്ത് ബൾബുകൾ മിന്നി മിന്നി തെളിയുന്ന
ബലൂണുകളും പിടിച്ചു അനിയത്തി അവളെ തന്നെ നോക്കി നിന്നു.  
ഉച്ചവെയിലിൽ ജനാലമറകളുമായി ഓടിനടക്കുന്ന  അമ്മക്ക് പച്ച യെക്കാൾ പ്രിയം ചോന്ന വെട്ടത്തോട് തന്നെയാണ്..  
ചെമ്പിച്ച മുടി ചെവിക്കിടയിൽ തിരുകി,  ചായം പുരണ്ട വിരൽ മുഖമാകെ കോലം പടർത്തി.  
വെളുത്ത ദൈവങ്ങൾക്ക് നിറം പകർന്ന കറുത്തു മെലിഞ്ഞ വിരലുകൾ,  
വിശപ്പു കൊണ്ട് വിറച്ചു തുടങ്ങിയിരുന്നു.  
കറുത്തതായതിനാൽ നിറം മുങ്ങാത്ത ബാല്യം,  വെളുത്തകൈകളാൽ വേട്ടയാടപെടാതിരിക്കാൻ പാട് പെടുന്നുണ്ടാവണം,  ഓരോ പച്ചയിലും ഓടിയണയുന്ന അമ്മ വേർപ്പ് !


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...